മുംബൈ: ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ സ്വപ്നം തന്റെ ബാറ്റിലൂടെ സാക്ഷാത്കരിച്ച പ്രതിഭയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇപ്പോള്‍ ഇതിഹാസ താരത്തിന്റെ കരങ്ങള്‍ രത്നഗിരിയിലെ ദീപ്തി വിശ്വാസ്റാവുവിന്റെ ഡോക്ടറാകണമെന്ന ആഗ്രഹത്തിനും താങ്ങായിരിക്കുകയാണ്.
സച്ചിന്റെ സേവ സഹ്യോഗ് ഫൗണ്ടേഷന്റെ സഹായത്തോടെ സാരി വില്ലേജിലെ ആദ്യ ഡോക്ടറാകാനുള്ള തയാറെടുപ്പിലാണ് ദീപ്തി. കര്‍ഷക കുടുംബത്തില്‍ ജനിച്ച ദീപ്തി കിലോ മീറ്ററുകള്‍ താണ്ടിയാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്. ഗ്രാമത്തിലെ ഇന്റര്‍നെറ്റ് ലഭ്യതക്കുറവ് തന്നെ കാരണം. ഇത് തന്നയാണ് നേരിട്ടിരുന്ന പ്രധാന വെല്ലുവിളിയെന്നും ദീപ്തി പറയുന്നു.
നീറ്റ് പരീക്ഷയില്‍ 574 (72) മാര്‍ക്കാണ് ദീപ്തി നേടിയത്. അക്കോളയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ അഡ്മിഷനും നേടി. എന്നാല്‍ ദീപ്തിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ബന്ധുക്കളുടെ സഹായത്താലാണ് പഠനത്തിന് അത്യാവശ്യമായ ഫീസുകള്‍ കൈകാര്യം ചെയ്തിരുന്നത്.
ഹോസ്റ്റല്‍ ഫീസും, മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള പണം ദീപ്തിക്കും കുടുംബത്തിനും കണ്ടെത്താനായില്ല. അപ്പോഴാണ് സച്ചിന്‍ ദീപ്തിയുടെ സ്വപ്നത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തുന്നത്.
സ്കോളര്‍ഷിപ്പ് അനുവദിച്ചതിന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷനോട് നന്ദിയുണ്ട്. എന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരമായി. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എനിക്ക് ഇനി സാധിക്കും. ഗ്രാമത്തില്‍ നിന്നുള്ള ആദ്യ ഡോക്ടറാകണമെന്ന എന്റെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. എന്നെ പോലെയുള്ള മറ്റു കുട്ടികളെ ഭാവിയില്‍ സഹായിക്കാന്‍ ഞാന്‍ പരിശ്രമിക്കും, ദീപ്തി പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ നാല് സംസ്ഥാനങ്ങളിലായി 833 വിദ്യാര്‍ഥികളെയാണ് സച്ചിന്‍ ഫൗണ്ടേഷന്‍ സഹായിക്കുന്നത്.
Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം
The post ഗ്രാമത്തിലെ ആദ്യ ഡോക്ടര്‍; ദീപ്തിയുടെ സ്വപ്നത്തിന് സച്ചിന്റെ കൈത്താങ്ങ് appeared first on Indian Express Malayalam.