Tokyo Olympics: വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ച്യൂങ് ങ്യാനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 21-9, 21-16. ജയത്തോടെ സിന്ധു ക്വാര്‍ട്ടറില്‍ കടന്നു.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കാന്‍ സിന്ധുവിനായി. എന്നാല്‍ രണ്ടാം സെറ്റില്‍ ഹോങ്കോങ് താരം തിരിച്ചു വന്നു. ആദ്യം പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യന്‍ താരം ഉജ്വല പ്രകടനത്തോടെയാണ് വിജയം നേടിയത്.
തരുണ്‍ ദീപ് ക്വാര്‍ട്ടറില്‍
പുരുഷ വിഭാഗം അമ്പെയ്ത്തില്‍ തരുണ്‍ദീപ് റായ് ക്വാര്‍ട്ടറില്‍. എലിമിനേഷന് റൗണ്ടില്‍ ഉക്രൈന്റെ ഹണ്ബിനെയാണ് തരുണ്‍ പരാജയപ്പെടുത്തിയത്. നാലിനെതിരെ ആറ് ഗെയിമുകള്‍ നേടിയാണ് വിജയം. അടുത്ത റൗണ്ടില്‍ ഷാനി ഇറ്റെയാണ് എതിരാളി.
ഹോക്കി: വനിതകള്‍ക്ക് മൂന്നാം തോല്‍വി
വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. പൂള് എയിലെ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടണോട് 1-4 എന്ന സ്കോറിലാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതങ്ങള്‍ മങ്ങി.
Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം
The post Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; ക്വാര്‍ട്ടറില്‍ appeared first on Indian Express Malayalam.