എല്ലാ ജില്ലകളിലേയും പാക്കിങ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തും. കിറ്റിൽ നിന്നും സാധനങ്ങൾ പാക്കറ്റ് പൊട്ടി പോകാതിരിക്കാൻ ഗുണമേന്മയുള്ള പാക്കിങ് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
സഞ്ചി ഉൾപ്പെടെ 17 ഇനം സാധനങ്ങളാണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ സാധനങ്ങളാണ് ലഭിക്കുക. സ്പെഷ്യൽ കിറ്റിൽ നിന്നും ക്രീം ബിസ്കറ്റ് ഒഴിവാക്കിയിരുന്നു. സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് ബിസ്കറ്റ് ഒഴിവാക്കിയത്. ബിസ്കറ്റ് ഉൾപ്പെടുത്തിയാൽ 22 കോടി രൂപയുടെ അധിക ബാധ്യതയാകും ഉണ്ടാകുക.
പഞ്ചസാര, വെലിച്ചെണ്ണ, മുളക്പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ്, ചെറുപയർ, തുവരപ്പരിപ്പ്, തേയില തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ് എന്നിവയാകും കിറ്റിൽ ഉണ്ടാകുക. ജൂലൈ 31 മുതലായിരിക്കും കിറ്റ് വിതരണം ആരംഭിക്കുക.
ജൂലൈ 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡുടമകൾക്കും, ഓഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡുടമകൾക്കും, നീല കാർഡുടമകൾക്ക് ഓഗസ്റ്റ് 9 മുതൽ 12 വരെയും, വെള്ള കാർഡുക്കാർക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക. സംസ്ഥാനത്തെ 86 ലക്ഷം കാര്‍ഡ് ഉടമകൾക്കാണ് വിതരണം ചെയ്യുക.