മൂന്നാമത്തെ കുട്ടിയാണെങ്കിൽ പകുതി ഫീസും നാലാമത്തെ കുട്ടി മുതലുള്ളവർക്ക് സൗജന്യ പഠനവുമാണ് സ്കൂൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യം പ്രഖ്യാപിച്ച പാലാ രൂപതയുടെ വിവാദ നടപടിക്കു പിന്നാലെയാണ് സ്കൂളിന്റെ പ്രഖ്യാപനം. യോഗ്യരായവരുടെ കുടുംബങ്ങൾക്ക് ഈ വര്‍ഷം മുതൽ ആനുകൂല്യം ലഭിക്കുമെന്ന് സ്കൂൾ മാനേജര്‍ ഫാ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അറിയിച്ചു.
പാലാ രൂപതയുടെ കുടുംബവര്‍ഷം 2021നോട് അനുബന്ധിച്ച് മെത്രാൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് 2000ത്തിനു ശേഷം വിവാഹിതരായി അഞ്ച് കുട്ടികളെങ്കിലുമുള്ള ദമ്പതികള്‍ക്ക് പ്രതിമാസം 1500 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. നാലാമത്തെ കുട്ടിയ്ക്കും തുടര്‍ന്നുള്ള കുട്ടികള്‍ക്കും സൗജന്യ എൻജിനീയറിങ് പഠനവും ആശുപത്രി ചെലവുകളും വഹിക്കുമെന്നും വാഗ്ദാനമുണ്ട്.
ജനസംഖ്യാ നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങള്‍ നിയമനിര്‍മാണത്തിനു വരെ ഒരുങ്ങുന്ന സാഹചര്യത്തിൽ പാലാ രൂപതയുടെ നിലപാട് വിവാദമാകുകയായിരുന്നു.