“ശബരിമലയിൽ സ്ത്രീകളെ ഒളിച്ചു കടത്തൽ അല്ല നവോത്ഥാനം. യഥാർത്ഥ നവോത്ഥാനം നടത്താൻ ഇരട്ട ചങ്ക് അല്ല, നട്ടെല്ലാണ് വേണ്ടത്. ജാതി ചിന്ത അവസാനിപ്പിക്കാനുള്ള ഒരു അവസരം എങ്കിലും വിനിയോഗിക്കാൻ പിണറായി വിജയന് തന്റേടം ഉണ്ടോ എന്നാണ് അറിയേണ്ടത്.” എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്.
സന്ദീപിന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിലാണ് അണികൾ പ്രതികരിച്ചിരിക്കുന്നത്. ബ്രാഹ്മണർക്ക് മാത്രം നിയമനം നൽകണമെന്നാണ് ബിജെപി അനുഭാവികൾ പറയുന്നത്. പട്ടികജാതിക്കാരെ അപമാനിക്കുന്ന തരത്തിലാണ് മിക്ക കമന്റുകളും.
“ശബരിമലയിൽ ബ്രാഹ്മണരെമാറ്റി മറ്റു ജാതിക്കാരെ നിയോഗിക്കാൻ ഇവിടുത്തെ അയ്യപ്പഭക്തർക്ക് താല്പര്യം ഇല്ല. കാരണം ബ്രാഹ്മണരാകുമ്പൊ നല്ല വൃത്തിയിൽ പൂജ ചെയ്തോളും എന്ന് അറിയാം, അല്ലാത്തവൻ മാർ ശാന്തിയാകുമ്പോ പൂജ കഴിഞ്ഞ് വിശ്രമിക്കുമ്പോ രണ്ടെണ്ണം അടിക്കണം, ചിക്കൻ കാല് കടിക്കണം, അങ്ങനെ പല മോഹങ്ങളും ഉണ്ടാകും.” സുരേഷ് ബാബു എന്നയാൾ കമന്റ് ചെയ്തു.
“ഉണക്കമീന്റെ മണമടിക്കുമ്പോൾ വായിൽ നൈസർഗ്ഗിക വെള്ളമൂറുന്നവനെയല്ല മഹാക്ഷേത്രങ്ങളിൽ പൂജാരി ആക്കേണ്ടത്. ഒത്തിരി അങ്ങ് വികസിപ്പിക്കാനൊന്നും ഇറങ്ങണ്ട. മര്യാദക്കിരിക്ക്.” എന്നാണ് ജയചന്ദ്രൻ പിള്ള എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.