തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ.പി.എസ് ഓഫീസർമാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു.
പാലക്കാട് ഉത്തരമേഖലാ ഐ.ജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹർഷിത അത്തല്ലൂരിക്കുമാണ് ചുമതല. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ കൊല്ലത്തും എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ആലപ്പുഴയിലുംപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി എ അക്ബറിന് മലപ്പുറത്തെയും കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ സേതുരാമന് കാസർകോടിന്റെയും ചുമതലയാണുള്ളത്. ജില്ലകളിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്ന ഓഫീസർമാർ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കാൻ നടപടി സ്വീകരിക്കും.
Content Highlights: Police officials got appointed in various districts to coordinate Covid-19 enforcement activities