Tokyo Olympics 2020: പുരുഷ വിഭാഗം ഹോക്കി ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് വന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു.
മലയാളി താരം ശ്രീജേഷ് മികച്ച പ്രകടനം നടത്തി. സ്പെയിന്‍ നിരവധി തവണ സ്കോറു ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധ നിരയെ മറികടക്കാനായില്ല.
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ
10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യ പുറത്ത്. മനു ഭാക്കര്‍ – സൗരഭ് ചൗദരി സഖ്യം യോഗ്യതാ റൗണ്ട് രണ്ടില്‍ ഏഴാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. നേടിയ സ്കോര്‍ 380.
ആദ്യ ഘട്ടത്തിൽ ഇരുവരും ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ടാമത്തേതിൽ മനുവിന്റെ ലക്ഷ്യം തുടര്‍ച്ചയായി മൂന്ന് തവണം എട്ടിലായത് തിരിച്ചടിയായി.
നമ്മള്‍ എന്ത് വിശ്വസിച്ചു എന്നതില്‍ കാര്യമില്ല. സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു. മത്സരത്തിന് ശേഷം മനു ഭാക്കര്‍ നിരാശയോടെ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള ഇനമായിരുന്നു 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് ഇവന്റ്. സൗരഭ് ചൗദരി മികവ് പുലര്‍ത്തിയപ്പോള്‍, മനു ഭാക്കറിന് തന്റെ നിലവാരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല.
Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം
The post Tokyo Olympics 2020 Day 4: ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; ഷൂട്ടിങ്ങില്‍ നിരാശ appeared first on Indian Express Malayalam.