Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘രമ്യ ഇന്ദിരാ ഗാന്ധിയുടെ പിന്മുറക്കാരി’; പ്രതിരോധിക്കാൻ കോൺഗ്രസിനു കരുത്തുണ്ട്; പിന്തുണച്ച് സുധാകരൻ

by News Desk
July 27, 2021
in KERALA
0
‘രമ്യ-ഇന്ദിരാ-ഗാന്ധിയുടെ-പിന്മുറക്കാരി’;-പ്രതിരോധിക്കാൻ-കോൺഗ്രസിനു-കരുത്തുണ്ട്;-പിന്തുണച്ച്-സുധാകരൻ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഭക്ഷണശാലയ്ക്ക് ഉള്ളിലിരുന്ന് ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ പിന്തുണച്ച് കെ സുധാകരൻ. സ്ത്രീയുടെ സ്വകാര്യതയിൽ ക്യാമറയുമായി ഒളിച്ചു കയറിയ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. രമ്യ ഹരിദാസിനെ രാഷ്ട്രീയപരമായാണ് നേരിടേണ്ടതെന്നും വ്യക്തിപൂജയും വ്യക്തിഹത്യയുമല്ല രാഷ്ട്രീയമെന്ന് തിരിച്ചറിയണമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജനസേവനം തടസ്സപ്പെടുത്താനായി ഭീഷണിയുടെ സ്വരവുമായി ആരു വന്നലും പ്രതിരോധിക്കാനും പ്രതിഷേധിക്കാനും കോൺഗ്രസിനു കരുത്തുണ്ടെന്ന് മറക്കരുതെന്ന് സുധാകരൻ ഓര്‍മപ്പെടുത്തി. രമ്യ ഹരിദാസ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതൽ സിപിഎം അസഹിഷ്ണുതയുമായി രംഗത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ രമ്യയെ അശ്ലീലച്ചുവ നിറഞ്ഞ പരിഹാസം കൊണ്ടാണ് ആദ്യം നേരിട്ടതെന്നും സുധാകരൻ പറഞ്ഞു. രമ്യ ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള ഹരിതസേനാ പ്രവര്‍ത്തകരോട് ആലത്തൂരിൽ കാലു കുത്തിയാൽ കാലു വെട്ടുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുധാകരൻ പോസ്റ്റിൽ കുറിച്ചു. പൊതുപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി നിരത്തിലിറങ്ങിയ മര്യ ഹരിദാസ് ഭക്ഷണം വാങ്ങാനായി ഹോട്ടലിൽ കാത്തിരിക്കുമ്പോള്‍ ചിലര്‍ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു സുധാകരൻ ആരോപിച്ചു.

Also Read:

ലോക്ക് ഡൗൺ ലംഘിച്ച് പാലക്കാട് നഗരത്തിലെ ഒരു ഭക്ഷണശാലയിലെ മേശയ്ക്കു ചുറ്റുമുരിക്കുന്ന രമ്യ ഹരിദാസ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ യുവാവ് ചോദ്യം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങളാണ് വിവാദമായത്. നിയമലംഘനത്തെപ്പറ്റി മര്യാദയോടെ ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും എന്നാൽ എംപിയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് യുവാവിൻ്റെ ആരോപണം. എന്നാൽ യുവാവ് തന്‍റെ കൈയ്യിൽ കയറി പിടിക്കാൻ ശ്രമിച്ചെന്നും ഇയാള്‍ക്കെതിരെ പരാതി കൊടുക്കുമെന്നുമാണ് രമ്യ ഹരിദാസ് മാധ്യമങ്ങളോടു പറഞ്ഞത്.

“കോവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി നിയമം ലംഘിക്കുന്നതും നാം കണ്ടിരുന്നു. അപ്പോൾ ഒന്നും തോന്നാത്ത അസഹിഷ്ണുത ജനങ്ങളെ സഹായിക്കാൻ പുറത്തിറങ്ങിയതിന്റെ പേരിൽ രമ്യ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകർ നേരിടുന്നതിന്റെ പിന്നിൽ കേവലം രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കാരണം.” സുധാകരൻ ആരോപിച്ചു. ലോക്ക് ഡൗൺ സമയത്തു രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭക്ഷണവും മരുന്നും നല്‍കാനായി തെരുവിലുള്ളതു കൊണ്ടാണ് കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി പരാജയപ്പെട്ടിട്ടും കേരളം പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നിൽക്കുന്നത്. ഇവരോടുള്ള സാമാന്യമര്യാദയുടെ പേരിലാകാം ഹോട്ടലുടമ അകത്തിരിക്കാൻ അവസരം കൊടുത്തതെന്നും എന്നാൽ രമ്യയുടെ സ്വകാര്യതയിൽ അതിക്രമിച്ചു കയറിയ സിപിഎം സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു. രമ്യയുടെ നിറത്തെപ്പോലും പരിഹസിക്കുന്നത് സിപിഎമ്മിൻ്റെ രക്തത്തിലുള്ള വര്‍ണവെറി കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.

Also Read:

“ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടി വെടിയുണ്ടകൾ ഗർഭപാത്രത്തിൽ പോലും ഏറ്റുവാങ്ങിയ ഇന്ദിരാ ഗാന്ധിയുടെ പിൻമുറക്കാരിയാണ് ആലത്തൂരിന്റെ ജനകീയ എം.പി. രമ്യ ഹരിദാസ്. ഒരുപാട് മഹാൻമാരുടെ രക്തം പുരണ്ടു തന്നെ വാനിലുയർന്ന, ഭാരതത്തിന്റെ ജീവവായുവായ മൂവർണ്ണക്കൊടിയാണ് ആ കൈകളിലേന്തുന്നത്.” സുധാകരൻ വ്യക്തമാക്കി.

മന്ത്രി എകെ ശശീന്ദ്രൻ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ചെന്ന ആരോപണവും സുധാകരൻ ഉയര്‍ത്തിക്കാട്ടി. “ഗൗരിയമ്മയ്ക്ക് കൊടുക്കാത്ത നീതി മറ്റൊരു സ്ത്രീയ്ക്ക് കൊടുക്കില്ലെന്ന് ഉറപ്പാണെങ്കിലും പ്രബുദ്ധ കേരളം ഈ സ്ത്രീവിരുദ്ധ പ്രസ്ഥാനത്തെ ഇനിയെങ്കിലും തിരിച്ചറിയാൻ ഇത്തരം സംഭവങ്ങൾ നിമിത്തമാകണം.” വനിതാ ജനപ്രതിനിധി പോലും നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കണമെന്ന് ആലോചിച്ചു നോക്കണമെന്നും എന്നാൽ ഈ വിഷയത്തിൽ കേരളത്തിൻ്റെ സാസ്കാരിക ലോകം മൗനം പാലിക്കുകയാണെന്നും സുധാകരൻ കുറിച്ചു.

Previous Post

Tokyo Olympics 2020 Day 4: ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; ഷൂട്ടിങ്ങില്‍ നിരാശ

Next Post

ആർക്കാകും 75 ലക്ഷത്തിൻ്റെ ഭാഗ്യം? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആർക്കാകും-75-ലക്ഷത്തിൻ്റെ-ഭാഗ്യം?-സ്ത്രീ-ശക്തി-ലോട്ടറി-നറുക്കെടുപ്പ്-ഇന്ന്

ആർക്കാകും 75 ലക്ഷത്തിൻ്റെ ഭാഗ്യം? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.