തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടർ അനുകൂല്യം ജൂൺ ഒന്നുമുതൽ ആറുമാസത്തേക്കുകൂടി നിർത്തിവെച്ചു. നിലവിൽ ട്രഷറിയിൽ സമർപ്പിച്ചിട്ടുള്ള ബില്ലുകൾക്കും ഇത് ബാധകമാണ്.
അനുമതി നൽകിയിട്ടുള്ള എൻകാഷ്മെന്റുകൾ റദ്ദാക്കി ലീവ് ജീവനക്കാരന്റെ ക്രെഡിറ്റിലേക്ക് തിരികെ നൽകുമെന്നു ധനവകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ലീവ് സറണ്ടർ ആനുകൂല്യം മേയ് 31 വരെ നിർത്തിവെച്ചിരുന്നു.
സർവകലാശാലകൾ, സർക്കാർ സഹായധനമുള്ള സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ, ക്ഷേമബോർഡുകൾ, അപ്പക്സ് സംഘങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്.
Content Highlights:leave surrender of government employees extended again