കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ ആറിന് 136.05 അടിയിലെത്തി. ആദ്യ മുന്നറിയിപ്പ് നൽകി. 138ൽ എത്തുമ്പോൾ രണ്ടാമത്തെ അറിയിപ്പ് നൽകും. 140 അടി എത്തുമ്പോൾ ആദ്യ ജാഗ്രതാ മുന്നറിയിപ്പും 141ന് രണ്ടാമത്തേതും 142ന് മൂന്നാമത്തെ മുന്നറിയിപ്പും നൽകും. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ഉണ്ടെങ്കിലും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചതിനാൽ ജലനിരപ്പ് വലിയ അളവിൽ ഉയരാൻ സാധ്യതയില്ല.
ഞായറാഴ്ച രാവിലെ ആറിന് ജലനിരപ്പ് 135.25 അടിയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിൽനിന്ന് തമിഴ്നാട് ഓരോ സെക്കൻഡിലും 1297.78 ഘനഅടി വീതം വെള്ളം കൊണ്ടുപോയി.