തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ജില്ലിയിലാണ് മൂന്ന് രോഗികളും. ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കൽ കോളേജ് സ്വദേശിനി (30) എന്നിവർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 51 ആയി. 5 പേരാണ് നിലവിൽ രോഗികളായുള്ളത്. ഇവരാരും തന്നെ ഗർഭിണികളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരോ അല്ല. ചികിത്സയിലുള്ള ആരുടെയും ആരോഗ്യനില അപകടകരമല്ല.
Content Highlights: three more confirmed cases of zika virus in Kerala