തിരുവനന്തപുരം> ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്മ്മാണത്തിനുള്ള സ്ഥലം, സ്ഥലമുടമകള് സൗജന്യമായി പൊതുമരാമത്ത് വകുപ്പിന് വിട്ടു നല്കിയിട്ടുള്ളതാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ നിര്മ്മാണത്തിനായി ഭരണാനുമതി ലഭിച്ച തുകക്കുള്ളില് നില്ക്കുന്ന വിധത്തിലാണ് അപ്രോച്ച് നിര്മ്മാണം പൂര്ത്തീകരിച്ചിരിക്കുന്നതെന്നും തോമസ് കെ തോമസിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.
മണ്ണ് പരിശോധനാ ഏജന്സി നല്കിയ റിപ്പോര്ട്ടു പ്രകാരം Gabion സംരക്ഷണ ഭിത്തിയുടെയും മണ്ണ് ഫില്ലിംഗിന്റെയും ഭാരം മൂലമാണ് ഭൂമിക്ക് സെന്റില്മെന്റ് ഉണ്ടായത്. ഈ പ്രതിഭാസം ആദ്യ വര്ഷങ്ങളില് കൂടുതലും പിന്നീട് കുറഞ്ഞത് സന്തുലിതാവസ്ഥയിലേക്ക് എത്തുന്നതുമാണ്. അത് മൂലമാണ് പള്ളിക്ക് സമീപമുള്ള സെമിത്തേരിയും കല്ലറകളും ചരിഞ്ഞുപോയത്. ഇത് പൂര്വ്വസ്ഥിതിയിലാക്കുന്നതിനായി നഷ്ടപരിഹാരതുകയായി 2,58,040 രൂപ അനുവദിച്ചിട്ടുണ്ട്.
കുട്ടനാട്ടില് നിലവില് നിര്മ്മിക്കുന്ന പാലങ്ങള് ഭൂപ്രകൃതി അനുസരിച്ചുള്ള ലാൻഡ് സ്പാൻ നിര്മ്മിതിയിൽ രൂപകല്പ്പന ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.മന്ത്രി പറഞ്ഞു.