Also Read:
ഫോൺ കോളുകളിലും പ്രവര്‍ത്തകരോട് ഇടപെടുമ്പോഴും ജാഗ്രത വേണമെന്നാണ് മന്ത്രി എ കെ ശശീന്ദ്രന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് പാര്‍ട്ടി വിഷയത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. ആരോപണം അന്വേഷിക്കാൻ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കുണ്ടറയിലെ പരാതിക്കാരിയുടെ അച്ഛനെയും നടപടിയുടെ ഭാഗമായി പാര്‍ട്ടി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Also Read:
അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരാതിയിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്നും മന്ത്രി ഒത്തുതീര്‍പ്പിനു ശ്രമിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. യുവതിയുടെ അച്ഛനുമായി മന്ത്രി നടത്തിയ ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തു വന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്.
സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കേസിനു കാരണമായതെന്നാണ് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നിലപാട്.
ഇതിനിടെ ആരോപണവിധേയനായ നേതാവിൻ്റെ കടയിൽ പരിശോധന നടത്തിയ പോലീസ് ജീവനക്കാരുടെ മൊഴിയെടുത്തു. സംഭവത്തിനു സാക്ഷികളില്ലാത്ത സാഹചര്യത്തിൽ സാഹചര്യത്തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം. കടയിൽ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്ന ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്.