Tokyo Olympics 2020 Day 3: ടേബിള്‍ ടെന്നിസില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ശരത് കമാല്‍ മൂന്നാം റൗണ്ടിലേക്ക്. പോര്‍ച്ചുഗിലിന്റെ തിയാഗൊ അപ്പോലീനയെ രണ്ടിനെതിരെ നാല് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 2-11, 11-8, 11-5, 9-11, 11-6, 11-9.
അമ്പെയ്ത്തില്‍ ലക്ഷ്യം തെറ്റിയില്ല
അമ്പെയ്ത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ കസാക്കിസ്ഥാനെ 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മുന്നേറ്റം. ക്വാര്‍ട്ടറില്‍ ശക്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
അതാനു ദാസ്, പ്രവീണ്‍ ജാദവ് എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ തരുണ്‍ദീപിന്റെ തന്റെ നിലാവരത്തിനൊത്ത് ഉയരാനായില്ല. ലക്ഷ്യം ഒന്പതിലേക്കും, പത്തിലേക്കും താരവും എത്തിച്ചാല്‍ മാത്രമെ കൊറിയന്‍ വെല്ലുവിളി അതിജീവിക്കാന്‍ സാധിക്കു.
ഫെന്‍സിങ്ങില്‍ ചരിത്രം കുറിച്ച് ഭവാനി
മൂന്നാം ദിനം തുടക്കം തന്നെ ഗംഭീരമായിരുന്നു ഇന്ത്യക്ക്. ഒളിംപിക്സില്‍ ഫെന്‍സിങ്ങില്‍ ആദ്യമായി യോഗ്യത നേടിയ ഇന്ത്യന്‍ താരം ഭവാനി ദേവി വിജയത്തോടെ തുടങ്ങി. 15-3 എന്ന സ്കോറിനാണ് വിജയം. റൗണ്ട് ഓഫ് 32 ലേക്ക് ഭവാനി യോഗ്യത നേടിയിരുന്നത്.
എന്നാല്‍ റൗണ്ട് ഓഫ് 32 ല്‍ ഫ്രാന്‍സിന്റെ എം. ബ്രൂനെറ്റിനോട് പരാജയപ്പെട്ടു. നാലാം റാങ്കുകാരിയാണ് ബ്രൂനെറ്റ്. സ്കോര്‍ 7-15.
The post Tokyo Olympics 2020 Day 3: അമ്പെയ്ത്തിലും ടേബിള്‍ ടെന്നിസിലും ഇന്ത്യ മുന്നോട്ട് appeared first on Indian Express Malayalam.