കൊളംബോ > ശ്രീലങ്കയുമായുള്ള ഒന്നാം ട്വന്റി–20 ക്രിക്കറ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 38 റണ്ണിന് ലങ്കയെ വീഴ്ത്തി. 3.3 ഓവറിൽ 22 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് വിജയമൊരുക്കിയത്. രണ്ട് വിക്കറ്റെടുത്ത് ദീപക് ചഹാറും മിന്നി.
അരസെഞ്ചുറി കുറിച്ച സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ കുറിച്ചത്. സൂര്യകുമാർ 34 പന്തിൽ 50 റണ്ണടിച്ചു. രണ്ട് സിക്സറും അഞ്ച് ബൗണ്ടറിയും പായിച്ചു.
ക്യാപ്റ്റൻ ശിഖർ ധവാനും (36 പന്തിൽ 46) തിളങ്ങി. മലയാളി താരം സഞ്ജു സാംസൺ 27 റണ്ണെടുത്ത് മടങ്ങി. നാളെയാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാം കളി.