ജനീവ > കാഴ്ച സംരക്ഷണം സംബന്ധിച്ച ആദ്യ പ്രമേയത്തിന് യുഎൻ പൊതുസഭയുടെ അംഗീകാരം. “എല്ലാവർക്കും കാഴ്ച’ എന്ന പേരിൽ ബംഗ്ലാദേശ്, ആന്റിഗ്വാ, അയർലൻഡ് എന്നീ രാജ്യങ്ങൾ പ്രായോജകരായും നൂറിലധികം രാജ്യങ്ങൾ ഉപ പ്രായോജകരായും അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ച യുഎൻ സമവായത്തോടെ അംഗീകരിച്ചു.
ലോകത്താകെ കാഴ്ചയില്ലാത്തതും നേത്രസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുമായ ഇരുന്നൂറ് കോടി ആളുകൾ ഉണ്ടെന്നും ഇതിൽ 110 കോടി ആളുകളുടെ പ്രശ്നങ്ങൾ ചികിത്സയിലൂടെ പരിഹരിക്കാവുന്നതോ മുൻകൂട്ടി തടയാവുന്നതോ ആയിരുന്നു എന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.
2030ഓടെ 193 അംഗരാജ്യങ്ങളിലായി കാഴ്ച വൈകല്യം അനുഭവിക്കുന്ന ഏകദേശം 110കോടി ആളുകളെ സഹായിക്കാനുള്ള ആഗോളശ്രമങ്ങൾക്ക് ഇതോടെ തുടക്കമാകുമെന്നാണ് കരുതുന്നത്.