ടോക്കിയോ: വനിതകളുടെ ബാഡ്മിന്റണ്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം. ഇസ്രയേലിന്റെ കെസ്നിയ പൊളികാര്‍പ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്രയേല്‍ താരത്തിനായില്ല. 13 മിനുറ്റുകള്‍ മാത്രമാണ് മത്സരം നീണ്ടു നിന്നത്. സ്കോര്‍ 21-7, 21-10.
ഷൂട്ടിങ്ങില്‍ നിരാശ
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യക്ക് നിരാശ. പ്രതീക്ഷയായിരുന്ന മനു ഭാക്കര്‍ 575 പോയിന്റോടെ 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യശ്വസിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് യോഗ്യതാ റൗണ്ടിലെത്തിയത്. 574 പോയിന്റാണ് യെശ്വസ്വിനി നേടിയത്.
റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
റോവിങ്ങില്‍ ഇന്ത്യന്‍ സംഘം സെമി ഫൈനലില്‍. അര്‍ജുന്‍ ലാല് ജാറ്റ്, അരവിന്ദ് സിങ് സംഖ്യമാണ് പുരുഷന്മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്കള്‍സ് വിഭാഗത്തില്‍ സെമിയിലെത്തിയത്. മൂന്നാമാതായാണ് ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്തത്. തുടക്കത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അവസാന 250 മീറ്ററിലാണ് ടീം അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയത്.
The post Tokyo Olympics 2020 Day 2: അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ് appeared first on Indian Express Malayalam.