ആലപ്പുഴ > കോവിഡ് ബാധിച്ചവർ കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ 34 ശതമാനം കുറവാണെന്ന് ഐസിഎംആറിന്റെ സിറോപ്രവലൻസ് പഠനം. കേരളത്തിൽ രോഗം വന്നവർ 42. 7 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 67. 6 ശതമാനം.
കേരളത്തിന്റെ പ്രതിരോധനടപടി ഫലം കണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഐസിഎംആറിന്റെ കണ്ടെത്തൽ. സമ്പർക്ക വിലക്ക് നടപ്പാക്കിയ രീതി, സമ്പർക്കമുണ്ടായവരെ കണ്ടെത്തൽ, ടെസ്റ്റുകളിലുടെ രോഗികളെ കണ്ടെത്തി ഏകാന്തപരിചരണത്തിലാക്കൽ, ക്ലസ്റ്ററുകൾ തുടക്കത്തിലേ കണ്ടെത്തിയുള്ള പ്രതിരോധനടപടി, ‘ബ്രെയ്ക്ക് ദ ചെയിൻ ’ പദ്ധതി തുടങ്ങിയവ റിപ്പോർട്ടിൽ പ്രകീർത്തിച്ചു.