ടോക്കിയോ ഒളിംപിക്സിൽ ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മണിക ബത്രയും സുതീർഥ മുഖർജിയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ടോക്യോ മെട്രോപൊളിറ്റൻ ജിംനേഷ്യത്തിൽ ശനിയാഴ്ചയായിരുന്നു അദ്യ റൗണ്ട് മത്സരങ്ങൾ.
ഞായറാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിൽ സുതീർഥ ചൈനീസ് വംശജയായ പോർച്ചുഗിസ് താരം യു ഫുവിനെയും മണിക 32-ാം റാങ്കിലുള്ള ഉക്രെയ്നി താരം മാർഗരിറ്റ പെസോട്‌സ്കയെയും നേരിടും.
42 കാരിയായ യു ഫു 2019 ലെ മിൻസ്ക് യൂറോപ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. 2016 റിയോ ഒളിമ്പിക്സിൽ രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട യു ഫുവിന്റെ രണ്ടാമത്തെ ഒളിംപിക്സാണിത്.
ലോക 95-ാം റാങ്കുകാരനായ സുതീർഥ 5-11, 11-9, 11-13, 9-11, 11-3, 11-9, 11-5നാണ് ആദ്യ റൗണ്ടിൽ സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോമിനെ (78-ാം റാങ്ക്) പരാജയപ്പെടുത്തിയത്.
ബ്രിട്ടന്റെ ഹോ ടിൻ-ടിന്നിനെതിരെയായിരുന്നു മണികയുടെ ആദ്യ മത്സരം. 11-7, 11-6, 12-10, 11-9 എന്ന സ്കോറിനാണ് ജയം.
Read More: അന്ന് വിറകുകെട്ടുകളെടുത്തു, ഇന്ന് രാജ്യത്തിനായി ഭാരം വഹിച്ചു: മീരബായിയുടെ യാത്ര ഓർത്തെടുത്ത് അമ്മ
1992ലെ ബാഴ്സലോണ ഒളിംപിക്സിന് ശേഷം ഇതാദ്യമായ്ണ് ഈ ഇനത്തിൽ ഇന്ത്യൻ താരങ്ങൾ ഒന്നാം റൗണ്ട് വിജയിക്കുന്നത്.
അതേസമയം മിക്സഡ് ഡബിൾസിൽ മണിക-ശരത് കമൽ സഖ്യം പരാജയപ്പെട്ടു. മൂന്നാം സീഡായ, ചൈനീസ് തായ്പെയുടെ ലിൻ യുൻ-ജു, ചെംഗ് ഐ-ചിൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ: 8-11, 6-11, 5-11, 4-11.
തങ്ങൾ സമ്മർദ്ദം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതായി മത്സരശേഷം ശരത് പറഞ്ഞു. “ഞങ്ങൾ സമ്മർദ്ദം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. നല്ല എതിരാളികൾക്കെതിരെ അത് പലപ്പോഴും ചെയ്യേണ്ടതുണ്ട്,” ശരതിനെ അധികരിച്ച് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
Read More: Tokyo Olympics 2020: വനിതാ ഹോക്കി: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം
32ാം റാങ്കുകാരനായ ശരത് ഞായറാഴ്ച നടക്കുന്ന പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ 56ാം റാങ്കിലുള്ള, പോർച്ചുഗലിന്റെ ടിയാഗോ അപ്പോളോണിയയെ നേരിടും. 11-7, 11-9, 11-6, 11-5ന് നൈജീരിയയുടെ ഒലജിഡ് ഒമോട്ടായോയെ പരാജയപ്പെടുത്തിയാണ് ടിയാഗോ രണ്ടാം റൗണ്ടിലെത്തിയത്.
38 ആം റാങ്കിലുള്ള സത്യൻ ജ്ഞാനശേഖരനാണ് മെൻസ് സിംഗിൾസ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം. ഹോങ്കോങ്ങിന്റെ ലാം സിയു ഹാങിനെയാണ് (95-ാം റാങ്ക്) നേരിടുന്നത്. 7-11, 11-9, 6-11, 11-6, 11-4, 12-14, 11-8 എന്ന സ്കോറിന് പ്യൂർട്ടോ റിക്കോയിലെ ബ്രയാൻ അഫനാഡോറിനെയാണ് ആദ്യ റൗണ്ടിൽ ലാം സിയു ഹാങ് തോൽപിച്ചത്. ആദ്യ റൗണ്ടിൽ ശരത്തിനും സത്യനും ബൈ ലഭിച്ചിരുന്നു.
The post Tokyo Olympics 2020: ടേബിൾ ടെന്നീസ് വുമൺസ് സിംഗിൾസ് രണ്ടാം റൗണ്ടിലേക്ക് മണികയും സുതീർഥയും appeared first on Indian Express Malayalam.