യുകെയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇനിയുള്ള കുറച്ച് ദിവസങ്ങൾ രാജ്യത്ത് കൂടുതൽ ചൂട് അനുഭവപ്പെടും എന്നാണ് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ദിവസങ്ങൾക്കുളിൽ യുകെയിൽ അസഹ്യമായ ചൂട് ആരംഭിച്ചു. ലണ്ടൻ, ഡെവൺ, മറ്റ് തെക്കൻ പ്രദേശങ്ങളിലും ഇനി ചൂട് അസഹ്യമാവും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. ഇതേതുടർന്ന് ജനങ്ങൾ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും ഒഴുകുകയാണ്.
ഉഷ്ണ തരംഗത്തിനിടെ പല ഉപഭോക്താക്കളും വിയർത്ത വസ്ത്രവുമായാണ് കടകളിൽ കയറി ചെല്ലുന്നത്. വസ്ത്രങ്ങളിൽ പോക്കറ്റ് ഇല്ലാത്ത വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളിൽ പലരും തങ്ങളുടെ ബ്രായ്ക്കുള്ളിലാണ് പണം സൂക്ഷിക്കുന്നത്. മനുഷ്യർ പെട്ടന്ന് വിയർക്കുന്ന ഈ കാലാവസ്ഥയിൽ ബ്രായ്ക്കുള്ളിൽ വച്ച പണം സ്വീകരിക്കാൻ പല കടയുടമകളും വിമുഖത കാണിക്കുന്നുണ്ട്. ഒപ്പം കോവിഡ് വൈറസിന്റെ ആശങ്കയും ചൂണ്ടിക്കാട്ടിയാണ് ‘നോ ബ്രാ മണി’ ബോർഡുകൾ കടകൾക്ക് മുൻപിൽ ഉയരുന്നത്.
“ഞങ്ങളുടെ കൂലോക്ക് സ്റ്റോറിൽ നിന്നുള്ള ഒരു അടിയന്തിര സന്ദേശം. ഡബ്ലിനിലുടനീളം കുതിച്ചുയരുന്ന ചൂട്, സാമൂഹിക അകലം പാലിക്കുന്ന സുരക്ഷിതമായ വ്യാപാരം എന്നിവ എന്നിവയ്ക്കായി ഒരു ഉപഭോക്താവിന്റെയും ബ്രായ്ക്കകത്ത് സൂക്ഷിച്ച പണം ഞങ്ങൾക്ക് നൽകരുതെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ യൂറോ നോട്ടുകൾ എല്ലായ്പ്പോഴും നിങ്ങളുടെ പേഴ്‌സിലോ ഹാൻഡ്‌ബാഗിലോ ദയവ് ചെയ്ത് സൂക്ഷിക്കണം” മാട്രസ്സ് മിക്ക് ഫേസ്ബുക്കിലെ പോസ്റ്റിൽ എഴുതി. ഓൺലൈൻ പേയ്മെന്റ്, കാർഡ് തുടങ്ങിയ ഉപയോഗിക്കാനും മാട്രസ്സ് മിക്ക് അഭ്യർത്ഥിക്കുന്നുണ്ട്.
ഡബ്ലിനിലെ പിപ്സ് കഫേ ആൻഡ് ഡെലി ആണ് സമാനമായ ബോർഡ് പ്രദർശിപ്പിച്ച മറ്റൊരു കട. ബ്രായിൽ തിരുകിയ പണം നേരിട്ട് വാങ്ങില്ല, പകരം പണം നിക്ഷേപിക്കാൻ ഒരു ഒരു രെജിസ്റ്റർ ആണ് കഫേ ഒരുക്കിയിരിക്കുന്നത്.