കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ പടുത്തുയര്‍ത്തുകയാണ് ലക്ഷ്യമെന്ന് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു.
കാത്തിരിപ്പിനൊടുവില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിനത്തില്‍ ഇന്ത്യക്കായി ഇറങ്ങും. ട്വന്റി 20യില്‍ ആരങ്ങേറിയതിന് ആറ് വര്‍ഷത്തിന് ശേഷമാണ് സഞ്ജുവിന് ഏകദിനത്തില്‍ അവസരം ഒരുങ്ങുന്നത്.
ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സഞ്ജുവിന് പുറമെ നിതിഷ് റാണ, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹര്‍ എന്നിവര്‍ അരങ്ങേറ്റം കുറിക്കും. നവദീപ് സൈനിയാണ് ആറാമന്‍.
ഇന്ത്യ: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കറിയ.
ശ്രീലങ്ക: അവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക്ക, ഭാനുക രാജപക്സ, ധനഞ്ജയ ഡി സിൽവ, ചാരിത് അസലങ്ക, ദാസുൻ ഷാനക, രമേശ് മെൻഡിസ്, ചാമിക കരുണരത്നെ, അകില ദാനഞ്ജയ, ദുഷ്മന്ത ചമീര, പ്രവീൺ ജയവിക്കരാമ
The post ആറ് മാറ്റങ്ങളുമായി ഇന്ത്യ; സഞ്ജുവിന് അരങ്ങേറ്റം appeared first on Indian Express Malayalam.