കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽസ്വകാര്യ ഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി.കാളങ്ങാലിയിലെ ഫാമിലെ 300 കോഴികളാണ് ചത്തത്. പക്ഷിപ്പനിയെന്ന് സംശയിക്കുന്നു. സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനക്കായി അയച്ചു.
പത്ത് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. പരിശോധനാഫലം വരും വരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ കോഴിക്കടകളും അടച്ചിടാനും കളക്ടർ നിർദേശിച്ചു.ചക്കിട്ടപ്പാറ, പേരാമ്പ, കായണ്ണ, കൂത്താളി, ചങ്ങരോത്ത്, നൊച്ചാട്, നടുവഞ്ഞൂർ, പനങ്ങാട്, കോട്ടൂർ, കട്ടിപ്പാറ പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
ഈ പഞ്ചായത്തുകളിൽനിന്ന് കോഴിയും മുട്ടയും പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി സംശയിക്കുന്നുവെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്.
Content Highlights: Bird flu suspected in Kozhikode district















