ന്യൂഡൽഹി > സുപ്രീംംകാടതിയെ പോലും കേന്ദ്രസർക്കാരിന് പുല്ലുവിലയാണെന്ന് ജോൺബ്രിട്ടാസ് എം പി പറഞ്ഞു. 2020 ജൂലൈ ഒന്ന് മുതൽ 2021 ജൂലൈ 15 വരെയുള്ള കാലയളവിൽ സുപ്രീംകോടതി കൊളീജിയം ഹൈക്കോടതി ജഡ്ജിമാരായി 80 പേരുകൾ ശുപാർശ ചെയ്തതിൽ 46 പേരുകൾ മാത്രമാണ് സർക്കാർ അംഗീകരിച്ചതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഇക്കാര്യം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. വിവിധ ഹൈക്കോടതികളിലായി 1098 ജഡ്ജി തസ്തികകളാണുള്ളത്. 543 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതേപ്പറ്റി ബ്രിട്ടാസ് ഫേസ്ബുക്കിൽഎഴുതിയത് ഇങ്ങനെ:
ജനാധിപത്യത്തിന്റെ നാല് തൂണുകൾ.. അതാണല്ലോ സങ്കല്പം. അല്പം പ്രതീക്ഷ ബാക്കി ഉള്ളത് ജുഡീഷ്യറിയിലും മാധ്യമത്തിലും ആണ്. മാധ്യമങ്ങൾ മുട്ടിൽ ഇഴഞ്ഞു തുടങ്ങി. അത് ചെയ്യാത്തവർക്ക് എന്താണ് എന്ന് ഇന്നലെയും സർക്കാർ കാട്ടിക്കൊടുത്തു. Dainik bhaskar എന്ന പത്രത്തിലെ റെയ്ഡ് ആണ് ലേറ്റസ്റ്റ്.
ജുഡീഷ്യറിയെ കുറിച്ച് പ്രതീക്ഷകൾ മങ്ങി മങ്ങി വരുകയാണ്. Pegasus ജഡ്ജിക്കു നേരെയും ജഡ്ജിക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് തെളിഞ്ഞു കഴിഞ്ഞു.
ഇന്ന് രാജ്യസഭയിൽ നക്ഷത്ര ചോദ്യത്തിന് മറുപടിയായി ലഭിച്ച ഉത്തരം കാണുക. കോളേജിയം കഴിഞ്ഞ ഒരു വർഷം ഹൈക്കോടതി ജഡ്ജി നിയമനത്തിൽ നൽകിയത് 80 നിർദേശങ്ങൾ … കേന്ദ്ര സർക്കാർ അംഗീകരിച്ചത് കേവലം 45!! മറ്റുള്ളത് എന്തുകൊണ്ട് അംഗീകരിച്ചില്ല? സുപ്രീം കോടതിയെ പോലും ഈ സർക്കാരിന് പുല്ലു വില..
തീർന്നില്ല.. കേസുകൾ കുമിഞ്ഞു കൂടുകയാണ്. ഒഴിവുകളും. 1098 ജഡ്ജിമാരാണ് നമ്മുക്ക് ഹൈക്കോടതികളിൽ വേണ്ടത്.. ഉള്ളതോ 645!! പിന്നെ എങ്ങിനെ നമ്മുടെ നീതിന്യായ സംവിധാനം നേരെയാകും?
നമ്മുടെ ജനസംഖ്യയിൽ 48 ശതമാനം സ്ത്രീകളാണ്..സുപ്രീം കോടതിയിൽ ഇതുവരെ 245 ജഡ്ജിമാർ വന്നു. അതിൽ 3.3 ശതമാനം മാത്രമാണ് സ്ത്രീകൾ!! ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും ഇതിനു സമാനമായി under represented ആണ്..
ജനങ്ങൾക്ക് പ്രതീക്ഷ ഉള്ള ഒരു തൂണ് ഇത് പോലെ ആകണം എന്ന് ആരാണ് ആഗ്രഹിക്കുന്നത്???!!!