ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടെയിൽ എൻഡിൽ ഇറങ്ങി മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ പേസർ ദീപക് ചഹർ പുറത്തെടുത്തത്. ശ്രീലങ്കയ്ക്കെതിരായ ഈ മാച്ച് വിന്നിങ് പ്രകടനത്തിനുള്ള പാഠങ്ങൾ പഠിച്ചെടുത്തത് മഹേന്ദ്ര സിംഗ് ധോണിയിൽ നിന്നാണെന്ന് ചഹർ പറയുന്നു.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എട്ടാം സ്ഥാനത്ത് ഇറങ്ങി 69 റൺസ് നേടിയ ചഹർ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം 49.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസായിരുന്നു സന്ദർശകർ നേടിയത്.
“ധോണി എന്നെ വളരെയധികം സ്വാധീനിച്ചു. സിഎസ്‌കെയിലും പുറത്തും, വളർന്നുവരുന്ന സമയത്ത് ഞങ്ങളെല്ലാരും കണ്ടത് അദ്ദേഹം എങ്ങനെ മത്സരത്തെ വിജയത്തിലേക്കടുപ്പിക്കുന്നു എന്നാണ്. ഞങ്ങൾ സംസാരിക്കുമ്പോഴെല്ലാം, ഗെയിം അവസാനം വരെ കൊണ്ടുപോകേണ്ടത് നിങ്ങളുടെ കൈയിലാണെന്നും അത് ചെയ്യാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾക്ക് കുറച്ച് ഓവറുകൾ ലഭിക്കുമെന്നും അത് മത്സരത്തെ ആവേശഭരിതമാക്കുന്നുവെന്നും അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു,” ദീപക് ചഹർ പറഞ്ഞു.
“അതിനാൽ, അവസാന ഓവർ വരെ മത്സരം കൊണ്ടുപോവുക എന്നതിനായിരുന്നു മുഴുവൻ പ്രാധാന്യവും,” മൂന്നാം ഏകദിനത്തിന്റെ തലേന്ന് നടന്ന വെർച്വൽ പത്രസമ്മേളനത്തിൽ ചഹർ പറഞ്ഞു,” ചഹർ പറഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്സിൽ ധോണിയുടെ ക്യാപ്റ്റൻസിയിൽ ചഹർ കളിച്ചിട്ടുണ്ട്.
താൻ ഇപ്പോൾ ടി 20 ലോകകപ്പിന്റെ കാര്യം ചിന്തിക്കുന്നില്ലെന്നും എന്നാൽ അവസരം ലഭിച്ചപ്പോൾ ബാറ്റിങ്ങിൽ സ്വയം തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചഹർ പറഞ്ഞു.
Read More: ദ്രാവിഡ് പറഞ്ഞു, ചഹര്‍ അനുസരിച്ചു; ഫലം ഇന്ത്യക്ക് ജയം
“ടി 20 ലോകകപ്പിലേക്ക് ഇനിയും കുറേയുണ്ട്. ബാറ്റ് അല്ലെങ്കിൽ പന്ത് ഉപയോഗിച്ച് എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം എന്നെത്തന്നെ തെളിയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. തിരഞ്ഞെടുക്കൽ എന്റെ കൈയിലോ ഏതെങ്കിലും കളിക്കാരന്റെ കൈയിലോ അല്ല, പ്രകടനം നടത്തുന്നതാണ് ഞങ്ങളുടെ കൈയിലുള്ള കാര്യം.”
“ബാറ്റിംഗിൽ തെളിയിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനായിരുന്നു. കാരണം വളരെക്കാലമായി, ഞാൻ ഒരു അവസരം തേടുകയായിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി എന്റെ ബാറ്റിംഗ് വന്നിട്ടില്ല, അല്ലെങ്കിൽ ഞാൻ ബാറ്റ് ചെയ്യുമ്പോൾ ഒന്നോ രണ്ടോ പന്തുകൾ മാത്രമാണ് കളിച്ചത്,” ചഹർ പറഞ്ഞു.
“ബാറ്റിംഗിൽ എന്നെത്തന്നെ തെളിയിക്കാൻ ഇത് ഒരു നല്ല അവസരമായിരുന്നു, എനിക്ക് മാറ്റം വരുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” ഇംഗ്ലണ്ടിലെ ടെസ്റ്റ് ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയിൽ നിന്ന് അഭിനന്ദന സന്ദേശം ലഭിച്ച 28 കാരനായ വലംകൈ പേസർ പറഞ്ഞു.
ഇന്ത്യ എ ടീമിന്റെ ഒപ്പമുള്ള പരിചയം കാരണം കോച്ച് രാഹുൽ ദ്രാവിഡിന് തന്നിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More: ദ്രാവിഡിന്റെ വിശ്വാസം തുണയായി; പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ചഹര്‍
“രാഹുൽ സാറിനൊപ്പം, ഇന്ത്യൻ കളിക്കാരനെന്ന നിലയിൽ ഇത് എന്റെ ആദ്യ പര്യടനമാണ്, പക്ഷേ ഞാൻ അദ്ദേഹത്തോടൊപ്പം നിരവധി ഇന്ത്യാ എ പര്യടനങ്ങൾ നടത്തിയിട്ടുണ്ട്. അവിടെ സമാനമായ സാഹചര്യങ്ങളിൽ മൂന്നോ നാലോ തവണ ബാറ്റ് ചെയ്തിട്ടുണ്ട്. അവിടെ ബാറ്റ്സ്മാൻമാർ പുറത്തായപ്പോൾ ഞാൻ നല്ല രീതിയിൽ കളിച്ചിരുന്നു. അതിനാൽ രാഹുൽ സാറിന് എന്നിൽ വിശ്വാസമുണ്ട്,” ചഹർ പറഞ്ഞു.
“ഇത് സഹായകരമായ കാര്യമാണ്, പരിശീലകൻ നിങ്ങളെ പിന്തുണയ്ക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുമ്പോൾ, നിങ്ങൾ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ, മനസ്സിന്റെ ഉള്ളിൽ അത് ഉണ്ട്. നിങ്ങൾക്ക് പിന്തുണയുള്ളത് വലിയ മാറ്റമുണ്ടാക്കുന്നു?” രാജസ്ഥാൻ സ്പീഡ്സ്റ്റർ വിശദീകരിച്ചു.
തന്റെ ബാറ്റിങ്ങിനായി താൻ പരിശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞ ചഹർ ആളുകൾ തന്നെ ഒരു ഓൾറൗണ്ടറായി കണക്കാക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും പറഞ്ഞു.
“ഞാൻ എല്ലായ്പ്പോഴും എന്റെ ബാറ്റിങ് സംബന്ധിച്ച് പരിശീലനം നടത്തുന്നു. എന്റെ അച്ഛൻ എന്റെ പരിശീലകനാണ്, ഞങ്ങൾ സംസാരിക്കുമ്പോൾ, സംസാരിക്കുന്നത് കൂടുതലും ബാറ്റിംഗിനെക്കുറിച്ചാണ്. ആളുകൾ എന്നെ ഒരു ഓൾറൗണ്ടറായി കണക്കാക്കുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് പ്രശ്‌നമല്ല, ”അദ്ദേഹം പറഞ്ഞു.
ബൗളിംഗ് വ്യതിയാനങ്ങൾക്കും താൻ പരിശീലനത്തിൽ പ്രാധാന്യം പേസർ പറഞ്ഞു.
“ഞാൻ വളരെക്കാലമായി നക്കിൾ-ബോൾ എറിയുന്നുണ്ട്, വ്യത്യാസം വളരെ പ്രധാനമാണ്, ഞങ്ങൾ അതിൽ ദിവസവും പരിശീലിക്കുന്നു. ഞങ്ങൾ വൈറ്റ്-ബോൾ ഉപയോഗിച്ച് കളിക്കുമ്പോൾ, ഞങ്ങൾ വ്യതിയാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു – അത് യോർക്കറോ വേഗത കുറഞ്ഞ പന്തുകളോ ആകട്ടെ, ”അദ്ദേഹം പറഞ്ഞു.
The post ‘ധോണി വളരെയധികം സ്വാധീനിച്ചു;’ ശ്രീലങ്കയ്ക്കെതിരായ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ദീപക് ചഹർ appeared first on Indian Express Malayalam.