തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.മലയൻകീഴ് സ്വദേശിഎസ് വിജയകുമാറാണ് മരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കച്ചവടം മുടങ്ങിയപ്പോൾ ഉണ്ടായ കടബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.
വീട് പണിയാനായി ലോണെടുത്തതും ആളുകളിൽ നിന്ന് കടം വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ തനിക്ക് കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പിൽ വിജയകുമാർ എഴുതിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കട തുറക്കാൻ സാധിക്കാതിരുന്നതും സമീപം മറ്റു കടകൾ വന്നതും കച്ചവടത്തെ സാരമായിത്തന്നെ ബാധിച്ചു. ഇതുമൂലമുണ്ടായ മനോവിഷമത്തെപ്പറ്റി വിജയകുമാർ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മലയൻകീഴ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിൽ വ്യാപാരികൾ ജീവനൊടുക്കിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Merchant ends life due to financial crisis