ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷകസെസി സേവ്യർ നാടകീയമായി മുങ്ങി. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സെസി സേവ്യർ പോലീസിനെ വെട്ടിച്ച് കോടതിയിൽ നിന്നും കടന്നുകളഞ്ഞത്.
ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് സെസി ഹാജരാകാനെത്തിയത് എന്നാൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനു കോടതിലായിരുന്നു ഹാജരാകേണ്ടിയിരുന്നത്. ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ അറസ്റ്റ് ഒഴിവാക്കാൻ കോടതിയുടെ പിന്നിൽ നിർത്തിയിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
മതിയായ യോഗ്യതകളില്ലാതെ വക്കീലായി പ്രവർത്തിച്ച സെസി സേവ്യറിനെതിരേ ബാർ അസോസിയേഷന്റെ പരാതിയിലാണ് ആലപ്പുഴ നോർത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.രണ്ടരവർഷമായി സെസി സേവ്യർ കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി.
Content Highlights: Fake advocate sessy savier escaped from court