മുസ്ലീങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളിൽ കുറവ് വരുത്തരുതെന്നും ക്രൈസ്തവവിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെടും. വിഷയത്തിൽ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് ഇന്നു രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്.
Also Read:
സര്‍ക്കാര്‍ ക്രൈസ്തവ വിഭാഗത്തിനുള്ള ആനുകൂല്യം വര്‍ധിപ്പിച്ചെങ്കിലും മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങല്‍ കുറയില്ലെന്ന് നിലപാടെടുത്തിരുന്നു. ഇതിനെയാണ് സ്വാഗതം ചെയ്തതെന്ന് വിഡി സതീശൻ യുഡിഎഫ് യോഗത്തിൽ വിശദീകരിച്ചു. പ്രതിപക്ഷത്ത് അഭിപ്രായ ഐക്യമുണ്ടായ സാഹചര്യത്തിൽ യുഡിഎഫ് യോഗത്തിനു പിന്നാലെ മതസംഘടനകളുടെ യോഗവും മുസ്ലീം ലീഗ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇന്നു വൈകിട്ടാണ് സംഘടനകള്‍ യോഗം ചേരുക.
Also Read:
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന 80:20 അനുപാതം ജനസംഖ്യാനുപാതികമല്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈസ്തവ വിഭാഗത്തിനുള്ല സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചത്. മുസ്ലീം വിഭാഗത്തിനുള്ള സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ കുറയ്ക്കാതെയായിരുന്നു ക്രൈസ്തവവിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതിനെ സ്വാഗതം ചെയ്ത് സതീശൻ രംഗത്തെത്തുകയായിരുന്നു. എന്നാൽ സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ശക്തമായ എതിര്‍പ്പുമായി എത്തിയ മുസ്ലീം ലീഗ് പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനെയും വിമര്‍ശിച്ചു. ഇതിനിടയിൽ ജനസംഖ്യാനുപാതികമായി ക്രൈസ്തവ വിഭാഗത്തിനും സ്കോളര്‍ഷിപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫും രംഗത്തെത്തി. ഇതോടെയാണ് അഭിപ്രായ സമന്വയത്തിനായി യുഡിഎഫ് യോഗം ചേര്‍ന്നത്.
യോഗത്തിനു ശേഷം പുറത്തിറങ്ങിയ വിഡി സതീശനും മുതിര്‍ന്ന ലീഗ് നേതാക്കളും ആശയക്കുഴപ്പം അവസാനിച്ചതായി വ്യക്തമാക്കി. മുൻപ് സര്‍വകക്ഷിയോഗത്തിൽ ഉന്നയിച്ച നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിക്കാനും നേതാക്കള്‍ തീരുമാനിച്ചു.