കടയ്ക്കാട് വടക്ക് പനയറയിൽ പരേതനായ അനന്തൻപിള്ളയുടെ ഭാര്യ ശാന്തകുമാരിയുടെ വീട്ടിലാണ് മോഷണമുണ്ടായത്. രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. മൂന്ന് പവൻ സ്വര്‍ണവും 8000 രൂപയുമാണ് മോഷ്ടിക്കുകയായിരുന്നുവെന്ന് മനോരമ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read :
ചൊവ്വാഴ്ച പകൽ 11.30 ഓടെയായിരുന്നു മോഷണ ശ്രമം. ക്ഷേത്രത്തിൽ നിന്നും സദ്യക്ക് വേണ്ടി വാഴയില വേണമെന്ന് ആവശ്യപ്പെട്ട് മോഷ്ടാക്കളായ യുവാക്കള്‍ ശാന്തകുമാരിയുടെ വീട്ടിലേക്ക് എത്തിയത്. ഇത് അനുവദിച്ചതോടെ ഇല വെട്ടാൻ ഒരു കത്തി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കത്തിയെടുക്കാനായി ശാന്തകുമാരി ഉള്ളിലേക്ക് കയറുമ്പോള്‍ ഇരുവരും കുടിക്കാൻ വെള്ളം കൂടി ആവശ്യപ്പെട്ടു. ഈ സമയത്ത് വീടിന്റെ വശത്തേക്ക് നടന്നപ്പോള്‍ സംശയം തോന്നിയ ശാന്തകുമാരി അടുക്കളയിൽ കയറി വാതിൽ അടച്ചു. എന്നാൽ, പിന്നാലെ എത്തിയ ഇവര്‍ ബലം പ്രയോഗിച്ച് കൈകളുംം മുഖവും കെട്ടുകയും ചെയ്തു.
പിന്നീട്, മോഷ്ടാക്കള്‍ ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് വളകളും കമ്മലും മോതിരവും ഊരി മാറ്റി. മാല ആവശ്യപ്പെടുകയും എന്നാൽ ഇല്ലെന്ന് പറഞ്ഞതോടെ അലമാര ലോക്കര്‍ തുറന്ന് അതിനുള്ളിലുണ്ടായിരുന്ന കമ്മലും 9,000 രൂപയും എടുക്കുകയായി.
ഈ പണം കൂടി എടുത്താൽ തന്റെ കൈയ്യിൽ വേറെ പണമില്ലെന്ന് പറഞ്ഞതോടെ 1000 രൂപ തിരികെ നൽകുകയുമായിരുന്നു. ഉപദ്രവിക്കരുതെന്ന് പറഞ്ഞപ്പോള്‍ ശാന്തകുമാരിയുടെ കൈകളിലെ കെട്ടഴിക്കുകയും ചെയ്തു. മോഷ്ടാക്കളിൽ ഒരാള്‍ വൃദ്ധയുടെ കാലിൽ വീണു ക്ഷമ പറഞ്ഞ ശേഷം പോയത്.
Also Read :
ശാന്തകുമാരിയുടെ മക്കളായ എസ് സീമ ചെങ്ങന്നൂരിലും സബ് രജിസ്ട്രാര്‍ ഓഫിസ് ഉദ്യോഗസ്ഥയായ എസ് സ്മിത ചാരംമൂട്ടിലുമാണ് താമസം. പോലീസ് അന്വേഷണം തുടങ്ങി.