തിരുവനന്തപുരം: എൻ.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രൻ വിശദീകരണം നൽകിയിരുന്നു.
പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താൻ ഇടപെട്ടതെന്നും രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള വിഷയമായതിനാൽ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. അതേസമയം മുഖ്യമന്ത്രി വിളിപ്പിച്ചിട്ടാണോ നേരിട്ടുള്ള കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.
സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന തന്റെ സർക്കാരിലെ ഒരു മന്ത്രിക്ക് നേരെ ഇത്തരമൊരു ആരോപണം ഉയർന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്.
Content Highlights: AK Saseendran meets CM pinarayi Vijayan in cliff house