Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സർവതും ചോർത്തും ചാരൻ ; വാട്സാപ്‌, ടെലഗ്രാം, സിഗ്‌നൽ തുടങ്ങിയവയിലും നുഴഞ്ഞുകയറും

by News Desk
July 20, 2021
in INDIA
0
സർവതും-ചോർത്തും-ചാരൻ-;-വാട്സാപ്‌,-ടെലഗ്രാം,-സിഗ്‌നൽ-തുടങ്ങിയവയിലും-നുഴഞ്ഞുകയറും
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഇസ്രയേൽ കമ്പനി എൻഎസ്ഒയുടെ പെഗാസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ ചോർത്തിയത് അരലക്ഷത്തിലേറെ മൊബൈൽഫോൺ വിവരങ്ങൾ. 2015മുതൽ ഏജൻസികൾ പെഗാസസ് ഉപയോഗിക്കുന്നു. സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറിയിട്ടില്ലെന്നും സർക്കാർ ഏജൻസികൾക്ക് മാത്രമാണ് പെഗാസസ് കൈമാറിയിട്ടുള്ളതെന്നുമാണ് എൻഎസ്ഒയുടെ അവകാശവാദം.

2017 പകുതിമുതലാണ് ഇന്ത്യയിൽ പെഗാസസ് ഫോൺചോർത്തൽ തുടങ്ങിയത്. പ്രതിപക്ഷ നേതാക്കൾ, കേന്ദ്ര മന്ത്രിമാർ, സുപ്രീംകോടതി ജഡ്ജി, മാധ്യമപ്രവർത്തകർ, ബിസിനസുകാർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി ഇരുനൂറ് പേരുടെ ഫോണുകൾ ചോർത്തി. എൻഎസ്ഒ അവകാശപ്പെടുന്നത് ശരിയെങ്കിൽ ചോർത്തിയത് കേന്ദ്രംതന്നെ.
എസ്എംഎസ് വഴി കയറും

ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക് എസ്എംഎസ് വഴിയാണ് പെഗാസസ് കൂടുതലായും അയക്കുന്നത്. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ചാര സോഫ്റ്റ്വെയർ ഫോണിൽ ഇടംപിടിക്കും. മുഴുവൻ വിവരവും ഏജൻസിക്ക് ലഭ്യമാകും. ക്യാമറ, മൈക്രോഫോൺ എന്നിവയിലും നുഴഞ്ഞുകയറും. വാട്സാപ്, ടെലഗ്രാം, സിഗ്നൽ തുടങ്ങി നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളിലെ വിവരങ്ങളടക്കം പെഗാസസ് ചോർത്തും. ഫോൺ സ്വിച്ച് ഓഫ് ചെയ്താൽ സോഫ്റ്റ്വെയറിന്റെ പ്രവർത്തനം നിലയ്ക്കുമെങ്കിലും സ്വിച്ച്ഓൺ ചെയ്യുമ്പോൾ പ്രവർത്തിച്ചു തുടങ്ങും. ഫോൺ ഉപേക്ഷിക്കൽ മാത്രമാണ് രക്ഷപ്പെടാൻ ഏകമാർഗം.

ടൊറന്റോ സർവകലാശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ നിരീക്ഷണ ഗവേഷണ സംഘടന ‘സിറ്റിസൺ ലാബ്’ ആണ് 2019ൽ പെഗാസസ് ചോർത്തൽ ആദ്യം പുറത്തുകൊണ്ടുവന്നത്. തുടർന്ന്, വാട്സാപ് എൻഎസ്ഒയ്ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങി. ആംനെസ്റ്റി ഇന്റർനാഷണലിന്റെ ടെക്നിക്കൽ ലാബും ഫ്രാൻസിലെ മാധ്യമഗ്രൂപ്പായ ‘ഫോർബിഡൻ സ്റ്റോറീസു’മാണ് ഇപ്പോഴത്തെ ഗവേഷണ വെളിപ്പെടുത്തലിന് പിന്നിൽ. ചോർത്തലിന് വിധേയമാകുകയോ ശ്രമമുണ്ടാകുകയോ ചെയ്ത അരലക്ഷത്തിലേറെ നമ്പറുകൾ ഇവർ കണ്ടെത്തി. ‘ദി വയർ’ അടക്കം വിവിധ രാജ്യങ്ങളിലെ 17 മാധ്യമസ്ഥാപനവുമായി സഹകരിച്ച് നമ്പറുകൾ ആരുടേതെന്നും കണ്ടെത്തി. തുടർന്ന്, ഇരയായതായി സംശയിക്കുന്ന 10 ഇന്ത്യൻ ഫോണുൾപ്പെടെ 67 എണ്ണം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിലൂടെയേ ചോർത്തൽ സ്ഥിരീകരിക്കാനാകൂ. ആൻഡ്രോയിഡിനേക്കാൾ ഐഫോണുകളിലാണ് ചോർത്തൽ കണ്ടെത്താൻ എളുപ്പം.

Previous Post

കേരളത്തിലെ പെരുനാൾ ഇളവ്; സുപ്രീംകോടതിയിൽ മറുപടിയുമായി സംസ്ഥാന സർക്കാർ

Next Post

കേന്ദ്ര മന്ത്രിമാരെയും മോഡിക്ക്‌ ഭയം ; സംഘപരിവാറിൽ ഞെട്ടൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കേന്ദ്ര-മന്ത്രിമാരെയും-മോഡിക്ക്‌-ഭയം-;-സംഘപരിവാറിൽ-ഞെട്ടൽ

കേന്ദ്ര മന്ത്രിമാരെയും മോഡിക്ക്‌ ഭയം ; സംഘപരിവാറിൽ ഞെട്ടൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.