തിരുവനന്തപുരം
ബെവ്കോ മദ്യവിൽപ്പനശാലകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാൻ നടപടി തുടങ്ങി. ക്യൂ ഒഴിവാക്കാൻ പുതിയ സാങ്കേതികവിദ്യകൂടി പ്രയോജനപ്പെടുത്തിയാണ് ആധുനികവൽക്കരണം. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ക്യൂ ഒഴിവാക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. എല്ലാ കേന്ദ്രത്തിലും കൂടുതൽ കൗണ്ടർ തുറക്കാൻ പരിശോധന തുടങ്ങി. പ്രീമിയം കൗണ്ടർ കൂടുതൽ കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കും. തിരക്ക് കൂടുതലുള്ള വലിയ പ്രദേശങ്ങളിൽ പുതിയ ഔട്ട്ലെറ്റും ആലോചിക്കുന്നു. തിരക്ക് ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെയും നിയോഗിക്കും. നിലവിൽ ബെവ്കോയ്ക്ക്- 270, കൺസ്യൂമർ ഫെഡ്–- 36, ബാർ– -639 മദ്യവിൽപ്പനകേന്ദ്രമാണുള്ളത്.
മദ്യശാലകൾ ഇന്ന്
തുറക്കില്ല
കോവിഡ് നിയന്ത്രണങ്ങളിൽ മൂന്നു ദിവസം ഇളവ് അനുവദിച്ചെങ്കിലും ഞായറാഴ്ച ബാർ ഉൾപ്പെടെയുള്ള വിദേശമദ്യവിൽപ്പനകേന്ദ്രങ്ങൾ തുറക്കില്ല.