തിരുവനന്തപുരം
റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ റിസർവേഷൻ സംവിധാനം പുനഃസ്ഥാപിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സീറ്റ് ബുക്ക് ചെയ്യാം. ഞായറാഴ്ചകളിൽ പകൽ രണ്ടുവരെ സൗകര്യമുണ്ട്. റിസർവേഷൻ നിർബന്ധമാണ്. കൊല്ലം-– -ആലപ്പുഴ, ആലപ്പുഴ-– -എറണാകുളം, എറണാകുളം-– -ഷൊർണൂർ റൂട്ടിലെ മെമു യാത്രക്കാർക്കും കോട്ടയംവഴിയുള്ള പുനലൂർ– –ഗുരുവായൂർ–- -പുനലൂർ എക്സ്പ്രസിലെ യാത്രക്കാർക്കും അൺ റിസർവ്ഡ് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. തിരക്ക് കുറയ്ക്കുന്നതിന് തിരുവനന്തപുരം ഡിവിഷനിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകുന്നില്ല. മാസ്ക് ധരിക്കാത്തവർക്കും പൊതുസ്ഥലത്ത് തുപ്പുന്നവർക്കും 500 രൂപയാണ് പിഴ.
കൊങ്കൺ:
2 ട്രെയിൻ റദ്ദാക്കി
കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് ഞായറാഴ്ചത്തെ രണ്ട് ട്രെയിൻ റദ്ദാക്കി. കൊച്ചുവേളി– -ലോകമാന്യതിലക്, തിരുവനന്തപുരം–- ലോകമാന്യതിലക് എന്നീ ട്രെയിനാണ് റദ്ദാക്കിയത്. ഞായറാഴ്ച രാവിലെ 9.15ന് പുറപ്പെടേണ്ട കൊച്ചുവേളി–- പോർബന്തർ ട്രെയിൻ രാത്രി 7.15നാണ് പുറപ്പെടുക. തൊകൂർ–- മംഗളൂരു സെക്ഷനുകൾക്കിടയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്ന ട്രാക്ക് യാത്രായോഗ്യമാക്കാനുള്ള ജോലി തുടരുന്നു.