മങ്കട> രാമപുരം ബ്ലോക്ക് ഓഫീസിന് സമീപം വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിൽ വീട്ടിൽ ആയിഷ (72) യെ ആണ് വെള്ളിയാഴ്ച രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഇവർ മകനൊപ്പമാണ് താമസം.
പകൽ സമയങ്ങളിൽ സമീപത്തെ പഴയ തറവാട്ട് വീട്ടിലാണ് കഴിയുക. രാത്രി പേര മകൻ വിളിക്കാനെത്തിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രാവിലെയാണ് പൊലീസ് വിവരമറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.















