കൊല്ലം> കുണ്ടറയില്‍ കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപകടത്തില്‍ മരിച്ച രാജന്, ശിവപ്രസാദ്, മനോജ്, സോമരാജന് എന്നിവരുടെ വീടുകള്‍ മന്ത്രി കെ രാധാകൃഷ്ണന് സന്ദര്‍ശിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസറെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തുടര്‍ സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ്,സിപി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്, ഏരിയ സെക്രട്ടറി എസ്.എല്‍ സജികുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.