തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സിക്ക വൈറസ് ബാധ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്ന് അധികൃതർ.
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം ജില്ലയിൽ പ്രതിരോധ പ്രവർത്തനവും കൊതുക് ഉറവിട നശീകരണവും നടത്തുന്നുണ്ട്. രോഗ പ്രതിരോധത്തിനും മറ്റുമായി എത്തിയ കേന്ദ്രസംഘം സർക്കാരിനെ സഹായിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസഘം തൃപ്തരാണെന്ന് ജില്ലാ കലക്ടർ നവ്ജോധ് ഘോസ പറഞ്ഞു. തിരുവനന്തപുരത്ത് ആകെ 28 സിക്ക വൈറസ് ബാധയാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ഇതിൽ എട്ട് കേസുകൾ മാത്രമാണ് ആക്ടീവായി ഉള്ളത്. ഇതിൽ മൂന്നുപേർ ഗർഭിണികളാണ്. ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്.