ശനി, ഞായര്‍ ദിവസങ്ങളിൽ സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം വകവെക്കാതെ കടകകള്‍ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നു മുതൽ കടകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇതൊഴികെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:
മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്നു പറഞ്ഞത് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൈകാര്യം ചെയ്യില്ലെന്നും ടി നസിറുദ്ദീൻ പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടിയാണ് ഇതെല്ലാം സഹിക്കുന്നതെന്നും തങ്ങള്‍ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ടി നസിറുദ്ദീൻ വ്യക്തമാക്കി. അതേസമയം, ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേ അധ്യക്ഷൻ നടത്തിയ പരാമര്‍ശം ചര്‍ച്ചയെ ബാധിക്കുമെന്ന് സംഘടനയ്ക്ക് ഉള്ളിൽ തന്നെ ആശങ്കയുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്നുള്ള വ്യാപാരികളുടെ നിലപാടിന് പ്രതിപക്ഷം മുൻപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിൻ്റെ കൊവിഡ് 19 നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളോട് കടുത്ത എതിര്‍പ്പുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ഡൽഹി യാത്രയുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലം കൂടിക്കാഴ്ച മാറ്റി വെക്കുകയായിരുന്നു.
Also Read:
ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ഇടവേളയില്ലാതെ കടകള്‍ തുറക്കാൻ അനുമതി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ ടിപിആര്‍ ഇപ്പോഴും പത്തിനു മുകളിൽ തുടരുന്ന സാഹചര്യത്തിൽ ഇതിനു സര്‍ക്കാര്‍ ഒരുക്കമല്ല. കൂടുതൽ ഇളവുകള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. എന്തു വന്നാലും കടകള്‍ തുറക്കുമെന്ന് മുൻപ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചതിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം കടുത്ത ഭാഷയിലായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിനായി യോഗം ചേരുന്നത്.