ഹവാന
ക്യൂബയിൽ ഇതുവരെ 18.9 ലക്ഷം പേർ കോവിഡ് വാക്സിൻ എടുത്തതായി ഔദ്യോഗിക കണക്ക്. ജനസംഖ്യയുടെ 16.7 ശതമാനമാണിത്. തദ്ദേശീയമായി വികസിപ്പിച്ച അബ്ദല, സൊബെറാന–- 2 എന്നിവയുടെ മൂന്ന് ഡോസും എടുത്തവരുടെ മാത്രം കണക്കാണിത്. ഇത് കൂടാതെ, 30.47 ലക്ഷം പേർക്ക് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. 20.57 ലക്ഷം പേർ രണ്ട് ഡോസ് എടുത്തു. ജൂലൈ 11 വരെ തദ്ദേശ വാക്സിനുകളുടെ 75.07 ലക്ഷം ഡോസ് വിതരണം ചെയ്തു. അമേരിക്കൻ ഉപരോധം കാരണം വാക്സിൻ, വാക്സിൻ നിർമാണ ഘടനാ പദാർഥങ്ങൾ എന്നിവയുടെ ഇറക്കുമതി പ്രതിസന്ധിയിലായിരുന്നു. മെയ് പാതിയിലാണ് വാക്സിനേഷൻ തുടങ്ങിയത്. 2019ലെ കണക്ക് അനുസരിച്ച് ക്യൂബയിൽ ആകെ 1.13 കോടി ജനങ്ങളാണുള്ളത്.