Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കുഴൽപ്പണം; കെ സുരേന്ദ്രന്‌ സംസ്ഥാന അധ്യക്ഷസ്ഥാനത്ത്‌ തുടരാൻ അർഹതയില്ലെന്ന്‌ പി പി മുകുന്ദൻ

by News Desk
July 15, 2021
in KERALA
0
കുഴൽപ്പണം;-കെ-സുരേന്ദ്രന്‌-സംസ്ഥാന-അധ്യക്ഷസ്ഥാനത്ത്‌-തുടരാൻ-അർഹതയില്ലെന്ന്‌-പി-പി-മുകുന്ദൻ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > കുഴല്പ്പണ ഇടപാടില് അന്വേഷണം നേരിടുന്ന കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന് അര്ഹതയില്ലെന്നാവര്ത്തിച്ച് മുതിര്ന്ന ബിജെപി നേതാവ് പി പി മുകുന്ദന്. കൊടകര കുഴല്പ്പണ ഇടപാടില് അന്വേഷണം നേരിടുന്ന വ്യക്തി അധ്യക്ഷനായി തുടരുന്നതില് അര്ത്ഥമില്ലെന്നും സഹപ്രവര്ത്തകര്ക്ക് വലിയ സംശയമുണ്ടെന്നും പി പി മുകുന്ദന് പറഞ്ഞു.

അതേസമയം കൊടകര ബിജെപി കുഴല്പ്പണക്കേസില് കെ സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില് ഹാജരായി. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തു തുടങ്ങി. രാവിലെ 10. 30നാണ് തൃശൂർ പൊലീസ് ക്ലബ്ബിൽ കെ സുരേന്ദ്രൻ ഹാജരായത്. പ്രത്യേക അന്വേഷകസംഘമാണ് ചോദ്യം ചെയ്യുന്നത്. കേസിൽ ജൂലൈ രണ്ടിന് ഹാജരാകാൻ നോട്ടീസയച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.

കുഴൽപ്പണം കടത്തിയ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുരേന്ദ്രനെതിരെ നിർണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

കവർച്ചാ ദിവസം അർധരാത്രി ധർമരാജൻ വിളിച്ച ഏഴ് ഫോൺകോളുകളിൽ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ നമ്പറുമുണ്ട്. കോൾ ലിസ്റ്റ് പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യംചെയ്തു. സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളിൽനിന്ന് ധർമരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണിതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണ് ബിജെപിയുടെ കുഴൽപ്പണവുമായി പോയ സംഘത്തിൽനിന്ന് ബിജെപിയുടെ തന്നെ മറ്റൊരുസംഘം കൊടകരയിൽ പണം തട്ടിയത്. കാർ ഡ്രൈവർ ഷംജീർ 25 ലക്ഷം രൂപ കവർന്നതായി പൊലീസിൽ പരാതി നൽകി. ഒരാളെ പിടികൂടിയതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. തെളിവുകളും സാക്ഷിമൊഴികളും ബിജെപി ഉന്നതരിലേക്ക് എത്തി. 25 ലക്ഷം എന്നത് കള്ളമാണെന്നും മൂന്നര കോടി രൂപ ഉണ്ടായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.

ഒന്നരകോടിയോളം രൂപയും കള്ളപ്പണം കൊടുത്ത് വാങ്ങിയ 347 ഗ്രാം സ്വർണവും പൊലീസ് കണ്ടെത്തി. സംഭവമുണ്ടായ ഉടൻ പ്രതികളും പണത്തിന്റെ ഉടമകളെന്ന് അവകാശപ്പെട്ടവരും ബന്ധപ്പെടാൻ ശ്രമിച്ചത് സുരേന്ദ്രനെയാണ്. കള്ളപ്പണ വിതരണത്തിൽ സുരേന്ദ്രന്റെ പങ്കാണ് ഇതിലൂടെ തെളിഞ്ഞത്. വയനാട്ടിൽ സി കെ ജാനുവിനും മഞ്ചേശ്വരത്ത് സുന്ദരയ്ക്കുമടക്കം പണം നൽകി. കള്ളപ്പണം എന്തിനൊക്കെ ഉപയോഗിച്ചുവെന്നും എത്ര കോടി കൊണ്ടുവന്നുവെന്നും ഉത്തരം പറയേണ്ടിവരും.

പി കെ കൃഷ്ണദാസുൾപ്പെടെയുള്ള നേതാക്കൾ ഇടപാട് അറിയരുതെന്ന് സുരേന്ദ്രൻ പറഞ്ഞതും പുറത്തുവന്നു. നേതാക്കളെപോലും വിശ്വാസത്തിലെടുക്കാതെ സംസ്ഥാന അധ്യക്ഷൻ പാർടിയെ വഞ്ചിച്ചുവെന്ന വികാരമാണ് ബിജെപിക്കുള്ളിലും. ഒന്നിലും തനിക്ക് ബന്ധമില്ലെന്നും എവിടെയും ഹാജരാകുമെന്നും വീമ്പടിച്ച സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയപ്പോൾ ചുവട് മാറ്റി. പൊലീസ് രണ്ടാമതും നോട്ടീസ് നൽകിയപ്പോഴാണ് ഹാജരാകുമെന്ന് പറഞ്ഞത്. അതിനിടെ, പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ സമർപ്പിച്ച ഹർജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി 17ലേക്ക് നീട്ടി.

Previous Post

യുവതികൾ സ്ത്രീധനത്തോട് നോ പറയണം; പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണമെന്ന് ഗവർണർ

Next Post

മന്ത്രി കെ രാധാകൃഷ്ണന് ഫോണില്‍ ഭീഷണി: കാച്ചാണി സ്വദേശി അറസ്റ്റില്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മന്ത്രി-കെ-രാധാകൃഷ്ണന്-ഫോണില്‍-ഭീഷണി:-കാച്ചാണി-സ്വദേശി-അറസ്റ്റില്‍

മന്ത്രി കെ രാധാകൃഷ്ണന് ഫോണില്‍ ഭീഷണി: കാച്ചാണി സ്വദേശി അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.