
സ്ത്രീധനത്തോട് നോ പറയാൻ പെൺകുട്ടികൾ തയ്യാറാകണം. സ്ത്രീധനം ആവശ്യപ്പെട്ടെന്ന് അറിഞ്ഞാൽ പെൺകുട്ടികൾ വിവാഹത്തിൽ നിന്നും പിന്മാറണം. ബിരുദം നൽകുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ട് ഒപ്പിട്ടു വാങ്ങണം. പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണമെന്നും ഗവർണർ പറഞ്ഞു. വരന്മാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു. സ്ത്രീധനത്തിനെതിരെ ഇത്തരം പരിപാടികൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും പിന്തുണ അറിയിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.















