തിരുവനന്തപുരം > പട്ടികജാതി-പട്ടികവര്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്. കാച്ചാണി സ്വദേശി അജിത്തിനെയാണ് കന്റോന്മെന്റ് പൊലീസ് ഇന്സ്പെക്ടര് ബി എം ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന് നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇടനിലക്കാരനായിനിന്ന് ഇയാള് പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്ക്കെതിരെ പരാതി നല്കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.
ഭീഷണികൊണ്ടു പിന്തിരിയില്ലെന്നും പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് ഒരു പരിഗണനയും ഉണ്ടാകില്ലെന്നും മന്ത്രി രാധാകൃഷ്ണന് വ്യക്തമാക്കി.















