Also Read :
സംസ്ഥാനത്തെ 14 ജില്ലകളിലേയും കടകള്‍ നാളെ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഇത് തടയാൻ ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്ന നിലപാടിലാണ് സ്വീകരിച്ചിരിക്കുന്നത്.
പെരുന്നാൾ ദിവസം വരെ 24 മണിക്കൂര്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ അനുവദിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും വ്യാപാരികള്‍ മുന്നോട്ട് വച്ച ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവൻ പറഞ്ഞു.
അശാസ്ത്രീയമായ ടിപിആര്‍ കണക്കാക്കൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് വികെസി മമ്മദ് കോയയും പറഞ്ഞു. വിവിധ മേഖലകളില്‍ സഹായം ലഭിക്കുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് ഒന്നും കിട്ടിയിട്ടില്ലെന്നും അവർക്ക് അടിയന്തര സഹായമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് മാനദണ്ഡം നിയശ്ചയിക്കുന്നവരുടെ നിലപാടുകള്‍ അശാസ്ത്രീയമെന്ന് സിപിഎം മുൻ എംഎൽഎ കൂടിയായ വി കെ സി മമ്മദ് കോയ പറഞ്ഞു.
Also Read :
ആഴ്ചയിൽ ഒരു ദിവസം മാത്രം കടകള്‍ തുറക്കുമ്പോള്‍ ഏഴ് ദിവസങ്ങളിലായി എത്തേണ്ട ആളുകള്‍ എത്തുകയാണ്. ഇങ്ങനെ ആളുകള്‍ ഒരു ദിവസം കൂട്ടമായി എത്തുമ്പോള്‍ അവിടെ തിരക്കുണ്ടാകുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാകാതെ വരികയും ചെയ്യുമെന്നും അദ്ദേഹം നേരത്തെ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.