തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് മുൻ ഡിജിപി . ചാരക്കേസിൽ ഗൂഢാലോചന സംബന്ധിച്ച ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസിന്റെ വാദം. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ചാരക്കേസ് സത്യമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
1996-ൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളണമെന്നാണ് സിബി മാത്യൂസിന്റെ വാദം. ചാരക്കേസ് ശരിയായി വാദിച്ചാൽ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് പറഞ്ഞു.
രാജ്യ സുരക്ഷയ്ക്കു വേണ്ടിയാണ് തങ്ങൾ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തിയതെന്നും കേസിൽ ഗൂഢാലോചനയില്ലെന്നും സിബി മാത്യൂസ് നേരത്തെ കോടതിയിൽ ഹാജരാക്കിയ രേഖയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ജാമ്യാപേക്ഷയെ എതിർത്ത സിബിഐ അഭിഭാഷകൻ ജെയിൻ കമ്മിറ്റി റിപ്പോർട്ട് കവറിൽ ജില്ലാ കോടതിക്ക് നൽകാമെന്ന് വ്യക്തമാക്കി.