ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സി. ലൂസി കളപ്പുരയെ സന്യാസിനീസമൂഹത്തിൽ നിന്ന് പുറത്താക്കിയ സംഭവം ശരിവെച്ച വത്തിക്കാൻ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീയെ മഠത്തിൽ നിന്ന് പുറത്താക്കണമെന്നാണ് എഫ്സിസി സന്യാസിനീസമൂഹത്തിൻ്റെ ആവശ്യം. ഇതിനെതിരെയാണ് സി. ലൂസി കളപ്പുരയുടെ ഹര്‍ജി. കഴിഞ്ഞ ദിവസം കേസിൽ കോടതി പ്രാരംഭവാദം കേട്ടിരുന്നു.
Also Read:
ഒരു അഭിഭാഷകൻ്റെ സഹായത്തോടെയായിരുന്നു കേസിൽ ലി. ലൂസി കളപ്പുര പ്രാരംഭവാദം നടത്തിയതെങ്കിലും വത്തിക്കാൻ കന്യാസ്ത്രീയെ പുറത്താക്കിയ നടപടിയെപ്പറ്റി കോടതി ചോദിച്ചിരുന്നു. കൂടാതെ കേസിൽ സി. ലൂസി കളപ്പുരയ്ക്കു വേണ്ടി ഹാജരാകാൻ ചില അഭിഭാഷകര്‍ തയ്യാറായില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി. ലൂസി കളപ്പുര തന്നെ നേരിട്ട് ഹാജരാകുന്നത്. ഓൺലൈനിലൂടെയാണ് കോടതി നടപടികള്‍ നടക്കുക.
Also Read:
താൻ ദീര്‍ഘകാലം സന്യാസിനീസമൂഹത്തിൻ്റെ ഭാഗമായിരുന്നുവെന്നും മഠത്തിൽ നിന്ന് മാറിയാൽ പോകാൻ ഇടമില്ലെന്നുമാണ് സി. ലൂസി കളപ്പുരയുടെ വാദം. താൻ വത്തിക്കാൻ തീരുമാനത്തിനെതിരെ അപ്പീൽ നല്‍കിയിട്ടുണ്ടെന്നും സി. ലൂസി കളപ്പുര കോടതിയെ അറിയിക്കും.