ടി. നസറുദ്ദീൻ
കോഴിക്കോട്: വ്യാപാരികളുടെ ആവശ്യം ന്യായമെങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്.
കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കും അറിയാം. കമ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോയെന്നും നസറുദ്ദീൻ ചോദിച്ചു.
നാളെ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ പോവുന്നുണ്ട്. എങ്കിലും വ്യാഴാഴ്ച എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും നസറുദ്ദീൻ മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു.
വ്യാപാരികളുടെ ഉദ്ദേശ്യം മനസ്സിലാകുമെന്നും എന്നാൽ എല്ലാ ദിവസവും കടകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാപാരികളുടെ വെല്ലുവിളി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു നസറുദ്ദീൻ.