ന്യൂഡൽഹി: ഡൽഹിയിലെ ക്രൈസ്തവദേവാലയം തകർത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയത്തെ പ്രാർഥനയ്ക്കുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ, പള്ളി പൂർണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്താണ് ചെയ്യാൻ കഴിയുകയെന്നത് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവർക്ക് ആ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി അന്ദേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയമാണ് അധികൃതർ ഇടിച്ചുതകർത്തത്. ഛത്തർപുർ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി പള്ളി നിർമിച്ചുവെന്നാണ് ആരോപണം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് പള്ളി പൊളിച്ചത്. തിങ്കളാഴ്ച രാവിലെ വലിയ പോലീസ് സന്നാഹവും ജെസിബുകളുമെത്തിച്ച്പള്ളി പൊളിക്കുകയായിരുന്നു.
Delhi News: Church demolished in South Delhi, Church members allege that demolition was done without any notice. India Ahead’s Shahnawaz Khan brings report. @ArvindKejriwal#DelhiNews #Church pic.twitter.com/RCNGduHjHe
— India Ahead News (@IndiaAheadNews) July 13, 2021
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പള്ളി പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പള്ളി പ്രതിനിധികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പള്ളി നിലനിന്നിരുന്ന സ്ഥലത്ത് പ്രാർഥന നടത്തുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞദിവസം നൂറുകണക്കിന് വിശ്വാസികൾ മെഴുകുതിരി തെളിയിച്ച് പള്ളി തകർത്തതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. റോഡ് ഉപരോധവും നടന്നു.
Content Highlights:CM Pinarayi Vijayan condemn 13 year old Catholic church demolished in Delhi