ന്യൂഡല്ഹി> മുന് ഇന്ത്യന് ക്രിക്കറ്റ് താരം യശ്പാല് ശര്മ (66) അന്തരിച്ചു.ഹൃദ്രോഗത്തെ തുടര്ന്ന് ജന്മനാടായ ലുധിയാനയിലായിരുന്നു അന്ത്യം.1983 ല് കപില് ദേവിന്റെ നേതൃത്വത്തില് നേടിയ ഏകദിന ലോകകപ്പില് അംഗമായിരുന്നു യശ്പാല്.
പഞ്ചാബിലെ ലുധിയാനയിലായിരുന്നു ജനനം. സ്കൂള് ക്രിക്കറ്റ് ടൂര്ണമെന്റില് ജമ്മു കശ്മീരിനെതിരേ പഞ്ചാബിനുവേണ്ടി 260 റണ്സ് നേടിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.ടെസ്റ്റില് 1,606 റണ്സും ഏകദിനത്തില് 883 റണ്സുമാണ് സമ്പാദ്യം. 140 റണ്സാണ് ടെസ്റ്റിലെ ഉയര്ന്ന സ്കോര്. ഏകദിനത്തില് 89 .
പാകിസ്താനെതിരേയായിരുന്നു ഇന്ത്യന് കുപ്പായത്തില് അരങ്ങേറ്റം.ഒരുപോലെ പ്രതിരോധത്തിനും ആക്രമണത്തിനും പേരുകേട്ട മികച്ച മധ്യനിര ബാറ്റ്സ്മാനായിരുന്ന ശര്മ ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.