ബീജിംഗ്> കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ താല്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്. ബീജിംഗില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങിലാണ് താരം ആഗ്രഹം തുറന്നുപറഞ്ഞത് .
‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം. അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും, ഉറപ്പു നല്‍കിയത് തരും. സി.പി.സി അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ – ജാക്കി ചാന് വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്തു.ചൈന ഫിലിം അസോസിയേഷന് വൈസ് ചെയര്മാന് കൂടിയാണ് ജാക്കി ചാന്
വര്‍ഷങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായ താരം 2013 മുതല്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അംഗം കൂടിയാണ്.