Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മദ്ബഹ ശുശ്രൂഷകനില്‍നിന്ന് സഭാധ്യക്ഷനിലേക്ക്

by News Desk
July 13, 2021
in KERALA
0
മദ്ബഹ-ശുശ്രൂഷകനില്‍നിന്ന്-സഭാധ്യക്ഷനിലേക്ക്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കുന്നംകുളം: മങ്ങാട് മാർ ഗ്രിഗോറിയോസ് ചാപ്പലിലെ മദ്ബഹ ശുശ്രൂഷകനിൽനിന്നാണ് പോൾ എന്ന പന്ത്രണ്ടുവയസ്സുകാരൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷസ്ഥാനത്തേക്ക് ചുവടുകൾവെച്ചത്. ദാരിദ്ര്യവും സാമ്പത്തികപരാധീനതകളുമൊക്കെയുണ്ടായി. ദൈവത്തിലുള്ള ഉറച്ച വിശ്വാസവും വിനയവുമാണ് പ്രതിസന്ധികളെ മറികടക്കാൻ കരുത്തേകിയതെന്ന് മേൽപ്പട്ട സ്ഥാനാരോഹണത്തിന്റെയും കുന്നംകുളം ഭദ്രാസനത്തിന്റെയും രജതജൂബിലിയിൽ പുറത്തിറക്കിയ വിനയസ്മിതം എന്ന പുസ്തകത്തിൽ കാതോലിക്ക ബാവ കുറിക്കുന്നു.

പഴഞ്ഞി സെയ്ന്റ് മേരീസ് പള്ളിയുടെ ചാപ്പലായിരുന്നു അന്ന് മങ്ങാട് മാർഗ്രിഗോറിയോസ് പള്ളി. മാതാവിന്റെ സഹോദരൻ ഇയ്യുകുട്ടി, ബഥനി ആശ്രമത്തിലെ ഫാ. ഗീവർഗീസ്, പഴഞ്ഞി ഇടവകയിലെ വൈദികരായിരുന്ന ഫാ. സി.വി. അബ്രഹാം, കുറ്റിക്കാട്ടിൽ ജോസഫ് കോർ എപ്പിസ്കോപ്പ എന്നിവരാണ് ആത്മീയ വ്യക്തിഭാവത്തെ രൂപപ്പെടുത്തിയത്. ചാപ്പലിലെ ഞായറാഴ്ച ആരാധനയിൽ ബഥനി ആശ്രമത്തിലെ ഫാ. ഗീവർഗീസാണ് മദ്ബഹ പ്രവേശനത്തിന് കൈവെപ്പ് നൽകിയത്. പഴഞ്ഞി സെയ്ന്റ് മേരീസ് പള്ളിയിൽ ഞായറാഴ്ചകളിലെ പ്രഭാതപ്രാർഥന തുടങ്ങുന്നതിന് വളരെമുമ്പേ പള്ളിയിലെത്തുന്നതായിരുന്നു ശീലം. പള്ളിയിലെ ചെറിയ ജോലികൾ വൈദികൻ എത്തുന്നതിനുമുമ്പേ ചെയ്യും. ചിലപ്പോൾ കപ്യാരുടെ സഹായിയുമാകും. പള്ളി ആരാധനകളിലെ ഗീതങ്ങൾ മനപ്പാഠമാക്കി. വിശുദ്ധമാമോദീസ, വിവാഹം, ശവസംസ്കാരം എന്നീ ശുശ്രൂഷകളിലെ ഗാനങ്ങൾ മനപ്പാഠമാക്കുകയും പാടുകയും ചെയ്തു.

പഴഞ്ഞി ഗവ. ഹൈസ്കൂളിലായിരുന്നു പത്താംക്ലാസ് പഠനം. പരീക്ഷയെഴുതിക്കഴിഞ്ഞ കാലത്ത് പൗലോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത പഴഞ്ഞി പള്ളിയിലെത്തി പോളിനെ വിളിപ്പിച്ചു. കൂടെച്ചെല്ലാനും കുറച്ചുകാലത്തെ പരിശീലനത്തിനുശേഷം വൈദികനാക്കാമെന്നും പറഞ്ഞു. എന്നാൽ, തത്കാലം അതിൽനിന്ന് പിൻവാങ്ങുകയാണെന്ന മറുപടിയാണ് വികാരിയച്ചൻവഴി നൽകിയത്. പത്താംക്ലാസ് വിജയിച്ചതോടെ തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ പ്രീ യൂണിവേഴ്സിറ്റി കോഴ്സിന് ചേർന്നു. ആദ്യതവണ തോറ്റു. പിന്നീട് വിജയിച്ച് ബി.എസ്സി. ഫിസിക്സ് പ്രധാന വിഷയമായി ബിരുദമെടുത്തു. ബിരുദം കഴിഞ്ഞതോടെ വൈദികനാകാനുള്ള ആഗ്രഹമായി. വീട്ടുകാർക്ക് പൂർണസമ്മതമില്ലായിരുന്നു. ജീവിതനിയോഗം അതാണെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തി അനുവാദം വാങ്ങി. പിന്നീട് കോട്ടയം പഴയ സെമിനാരിയിലെത്തി. 1973-ൽ പഠനം പൂർത്തിയാക്കി. ജൂണിൽ കൊരട്ടി സിയോൻ സെമിനാരിയിൽവെച്ച് കശ്ശീശപട്ടം ലഭിച്ചു. കുന്നംകുളം മേഖലയിലെ പള്ളികൾ അന്ന് കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെട്ടതായിരുന്നു. 1985 മേയ് 15-ന് മാവേലിക്കര പുതിയകാവ് പള്ളിയിൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്കോപ്പയായി വാഴിച്ചു. കുന്നംകുളം ഭദ്രാസനം 1985-ൽ രൂപവത്കരിച്ചപ്പോൾ ആദ്യത്തെ മെത്രാപ്പോലീത്തയായി. മെത്രാഭിഷേകത്തിന്റെ രജതജൂബിലി വർഷമായ 2010-ലാണ് മാർത്തോമ പൗലോസ് ദ്വിതീയൻ എന്ന പേരിൽ സഭയുടെ പരമാധ്യക്ഷസ്ഥാനത്ത് വാഴിച്ചത്.

Content Highlight: Baselios Marthoma Paulose II

Previous Post

ഐ.എസ്.ആര്‍.ഒ ചാരക്കേസ്; ആര്‍.ബി ശ്രീകുമാര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Next Post

ഐഎസ്ആര്‍ഒ ചാരക്കേസ്: ജാമ്യാപേക്ഷയുമായി ആര്‍ ബി ശ്രീകുമാര്‍ കോടതിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഐഎസ്ആര്‍ഒ-ചാരക്കേസ്:-ജാമ്യാപേക്ഷയുമായി-ആര്‍-ബി-ശ്രീകുമാര്‍-കോടതിയിൽ

ഐഎസ്ആര്‍ഒ ചാരക്കേസ്: ജാമ്യാപേക്ഷയുമായി ആര്‍ ബി ശ്രീകുമാര്‍ കോടതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.