തിരുവനന്തപുരം
സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീൽഡ് വാക്സിൻകൂടി എത്തിച്ചു. കൊച്ചിയിൽ 73,850, കോഴിക്കോട് 51,000, തിരുവനന്തപുരം 64,500 ഡോസ് എന്നിങ്ങനെയാണ് തിങ്കളാഴ്ച രാത്രി എത്തിയത്. 1.48 കോടി ഡോസ് വാക്സിനാണ് ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചത്. ഇതിൽ 12,04,960 ഡോസ് കോവിഷീൽഡും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ 13,42,540 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങിയതാണ്. 1,20,21,160 ഡോസ് കോവിഷീൽഡും 14,40,230 ഡോസ് കോവാക്സിനും ഉൾപ്പെടെ 1,34,61,390 ഡോസ് വാക്സിൻ കേന്ദ്രം നൽകി. തിങ്കളാഴ്ച 1171 കേന്ദ്രത്തിലായി 2,06,439 പേർ കുത്തിവയ്പ് എടുത്തു. ഇതുവരെ ഒന്നും രണ്ടും ഡോസായി 1.59 കോടി പേർക്ക് വാക്സിൻ നൽകി.