തിരുവനന്തപുരം: ഒളിമ്പിക്സ് മത്സരങ്ങൾ കാണാൻ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രി വി അബ്ദുറഹിമാൻ ജപ്പാനിലേക്ക്. യാത്രയുടെ ചെലവുകളെല്ലാം മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കൽ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ജൂലായ് 21ന് ജപ്പാനിലേക്ക് പോകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടി. ജൂലായ് 21 മുതൽ ഓഗസ്റ്റ് 12 വരെ 23 ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രയുടെ കൂടുതൽ കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
ജപ്പാനിലെ ടോക്യോയിൽ ജൂലായ് 23നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിന് മത്സരങ്ങൾ അവസാനിക്കും.
content highlights:minister v abdurahiman will visit japan to attent olympics